പാലക്കാട് നിലനിർത്താൻ ഷാഫി പറമ്പിൽ നേരിട്ടിറങ്ങുമോ? രമ്യ ഹരിദാസ്, സന്ദീപ് വാര്യർ, എ തങ്കപ്പൻ; കോൺഗ്രസ് സാധ്യത പട്ടിക ഇങ്ങനെ

Published : Jan 02, 2026, 03:43 PM IST
shafi

Synopsis

പാലക്കാട് മുൻ എം എൽ എ കൂടിയായ ഷാഫി പറമ്പിൽ എം പി തന്നെയാണ് സാധ്യതയുള്ളവരുടെ പട്ടികയിൽ ഏറ്റവും മുന്നിലുള്ളത്. മണ്ഡലത്തിലെ സ്വീകാര്യതയാണ് ഷാഫിയുടെ പേരിന് മുൻതൂക്കം നൽകുന്നത്

പാലക്കാട്: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി പാലക്കാട് മാറിക്കഴിഞ്ഞു. ചരിത്ര ഭൂരിപക്ഷത്തിൽ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക പീഡന കേസുകളിൽ കുടുങ്ങിയതോടെയാണ് മണ്ഡലം അതീവ ശ്രദ്ധാകേന്ദ്രമായത്. രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം പാലക്കാട് നിലനിർത്തുക അഭിമാന പ്രശ്നമാണ്. അതുകൊണ്ടുതന്നെ സ്റ്റാർ കാൻഡിഡേറ്റുകളിലേക്കാണ് കോൺഗ്രസിൽ സാധ്യത ഉയരുന്നത്. പാലക്കാട് മുൻ എം എൽ എ കൂടിയായ ഷാഫി പറമ്പിൽ എം പി തന്നെയാണ് സാധ്യതയുള്ളവരുടെ പട്ടികയിൽ ഏറ്റവും മുന്നിലുള്ളത്. മണ്ഡലത്തിലെ സ്വീകാര്യതയാണ് ഷാഫിയുടെ പേരിന് മുൻതൂക്കം നൽകുന്നത്.

രമ്യ ഹരിദാസ്, സന്ദീപ്, തങ്കപ്പൻ

ആലത്തൂർ മുൻ എം പി രമ്യാ ഹരിദാസാണ് പട്ടികയിലെ മറ്റൊരു മുഖം. മാങ്കൂട്ടം വിവാദം മറികടക്കാൻ വനിതാ മുഖം വരുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് രമ്യയുടെ സാധ്യത വർധിപ്പിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് കാലത്ത് ബി ജെ പി വിട്ട് കോൺഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യരാണ് പട്ടികയിലെ മറ്റൊരു മുഖം. ബി ജെ പി വോട്ടുകൾ കൂടി ആകർഷിക്കാനാകുമെന്ന പ്രതീക്ഷയാണ് സന്ദീപ് വാര്യർക്ക് തുണയാകുന്നത്. ഡി സി സി അധ്യക്ഷൻ എ തങ്കപ്പനാണ് പട്ടികയിലെ മറ്റൊരു പ്രമുഖൻ. ജില്ലയിലെ കോൺഗ്രസിനെ നയിക്കുന്നയാൾ എന്നതാണ് തങ്കപ്പന്‍റെ പേരിന് സാധ്യത വർധിപ്പിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മൂന്ന് നില കെട്ടിടവും പിക്കപ്പ് വാനും ഉള്‍പ്പെടെ കത്തിനശിച്ചു; തീപിടിത്തത്തിന് കാരണം പടക്കം പൊട്ടിച്ചതെന്ന് സംശയം
പെരുന്നയില്‍ നാടകീയ രംഗം! കൈകൊടുക്കാൻ എഴുന്നേറ്റ് രാഹുൽ മാങ്കൂട്ടത്തിൽ, മൈൻഡ് ചെയ്യാതെ രമേശ് ചെന്നിത്തല