ഒരേ സ്ഥലത്ത് മണിക്കൂർ വ്യത്യാസത്തിൽ 2 അപകടം; സ്കൂട്ടർ ഇടിച്ചുവീഴ്ത്തിയ കാർ നിർത്തിയില്ല, 2പേർക്ക് ദാരുണാന്ത്യം

Published : Dec 08, 2024, 10:08 AM ISTUpdated : Dec 08, 2024, 10:18 AM IST
ഒരേ സ്ഥലത്ത് മണിക്കൂർ വ്യത്യാസത്തിൽ 2 അപകടം; സ്കൂട്ടർ ഇടിച്ചുവീഴ്ത്തിയ കാർ നിർത്തിയില്ല, 2പേർക്ക് ദാരുണാന്ത്യം

Synopsis

പിക്കപ്പ് വാനിടിച്ച് കാൽ നടയാത്രക്കാരനായ നല്ലേപ്പിളളി സ്വദേശി രാജേന്ദ്രനും, കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിയായ ഗോവിന്ദാപുരം സ്വദേശി സുമതിയും മരിച്ചു. 

പാലക്കാട്: പാലക്കാട് രണ്ടിടങ്ങളിലായി ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് അപകടമുണ്ടായത്. കൊഴിഞ്ഞാമ്പാറ നാട്ടുകല്ലിൽ നടന്ന അപകടങ്ങളിൽ കാൽനടയാത്രക്കാരനും വീട്ടമ്മയും മരിക്കുകയായിരുന്നു. പിക്കപ്പ് വാനിടിച്ച് കാൽ നടയാത്രക്കാരനായ നല്ലേപ്പിളളി സ്വദേശി രാജേന്ദ്രനും, കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിയായ ഗോവിന്ദാപുരം സ്വദേശി സുമതിയും മരിച്ചു. 

ശനിയാഴ്ച്ച രാത്രി 9.30നാണ് അപകടമുണ്ടായത്. നാട്ടുകൽ ഭാഗത്തുനിന്നും നല്ലേപ്പിള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന അറവുമാലിന്യം കയറ്റിയ പിക്കപ്പ് വാനാണ് രാജേന്ദ്രനെ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതേ സ്ഥലത്ത് രാത്രി 11.45ഓടെയുണ്ടായ മറ്റൊരു അപകടത്തിലാണ് സുമതി മരിക്കുന്നത്. ഭർത്താവ് ഗോവിന്ദപുരം സ്വദേശി അപ്പുണ്ണിക്കൊപ്പം വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടം. ഇടിച്ച കാർ നിർത്താതെ പോയി. സുമതിയേയും ഭർത്താവിനേയും ആശുപത്രിയിലെത്തിച്ചെങ്കിലും സമുതി മരിച്ചു. അപ്പുണ്ണിയുടെ ആരോഗ്യനില ഗുരുതരമാണ്. അപകടത്തിൽ പെട്ട ശേഷം സ്കൂട്ടർ പൂർണ്ണമായും കത്തിനശിച്ചു.

മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. നിലവിൽ അപ്പുണ്ണി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കത്തിനശിച്ചു, 5 തീർത്ഥാടകർക്ക് പരിക്ക്

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ