പാളയം, സെൻട്രൽ മാർക്കറ്റുകൾ വ്യത്തിയാക്കണം; അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Published : Sep 05, 2021, 07:18 AM IST
പാളയം, സെൻട്രൽ മാർക്കറ്റുകൾ വ്യത്തിയാക്കണം; അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Synopsis

മാർക്കറ്റിലെത്തുന്ന പൊതുജനങ്ങൾക്കും കച്ചവടക്കാർക്കും ഉപയോഗയോഗ്യമായ രീതിയിൽ രണ്ടിടത്തും  അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും കമ്മീഷൻ...

കോഴിക്കോട് : പാളയം പച്ചക്കറി മാർക്കറ്റും   സെൻട്രൽ മത്സ്യ- മാംസ മാർക്കറ്റും വ്യത്തിയായി സൂക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. മാർക്കറ്റിലെത്തുന്ന പൊതുജനങ്ങൾക്കും കച്ചവടക്കാർക്കും ഉപയോഗയോഗ്യമായ രീതിയിൽ രണ്ടിടത്തും  അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു.

നടപടി സ്വീകരിച്ച ശേഷം നഗരസഭാ സെക്രട്ടറി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പാളയം പച്ചക്കറി മാർക്കറ്റിൽ ഉപയോഗയോഗ്യമായ ശുചിമുറിയില്ല.തൊഴിലാളികളും വ്യാപാരികളുമായി ദിവസം ഏകദേശം 1500 ആളുകൾ രാത്രിയും പകലും കഴിച്ചു കൂട്ടുന്ന സ്ഥലമാണ് ഇത്. മാർക്കറ്റ് ഇവിടെ നിന്നും മാറ്റുമെന്നാണ് അധികൃതരുടെ  വിശദീകരണം. 

സെൻട്രൽ മാർക്കറ്റിൽ കുടിവെള്ളം കിട്ടാനില്ല. ജോലി സ്ഥലം വ്യത്തിയാക്കാനും വെള്ളമില്ല. ശുചി മുറിയിലും വെള്ളം ലഭ്യമല്ല .  പൊതുടാപ്പും ലഭ്യമല്ല. പുലർച്ചെ ഇവിടെ ആയിരക്കണക്കിനാളുകൾ എത്താറുണ്ട്. മീനും മത്സ്യവും കച്ചവടം നടത്തുന്നത് വൃത്തിഹീനമായ സ്ഥലങ്ങളിലാണ്.ബയോഗ്യാസ് പദ്ധതി പരാജയമായതോടെ മാലിന്യങ്ങൾ കെട്ടികിടക്കുന്നു. പൊതുജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തേണ്ട ബാധ്യത തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കുണ്ടെന്ന കാര്യം മറന്ന മട്ടിലാണ് നഗരസഭ പ്രവർത്തിക്കുന്നതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അര്‍ധരാത്രി മഞ്ചേരി കോഴിക്കോട് റോഡില്‍ രണ്ട് യുവാക്കൾ; സംശയം തോന്നി പരിശോധിച്ചപ്പോൾ കിട്ടിയത് എംഡിഎംഎ
വീട്ടുകാരുമായി പിണങ്ങി 14 വർഷമായി ഓച്ചിറയിൽ, മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന 59കാരനായ തൊഴിലാളി മരിച്ചു