
തിരുവനന്തപുരം: പമ്പ ത്രിവേണി സ്‌നാന സരസിലേക്ക് ജലം തുറന്നുവിടും. പമ്പാതീര വാസികള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ശബരിമല മേടമാസ പൂജ, വിഷു ഉത്സവത്തോടനുബന്ധിച്ച് പമ്പ ത്രിവേണി സ്‌നാന സരസില്‍ ആവശ്യമായ ജല ലഭ്യത ഉറപ്പാക്കുന്നതിനായി പമ്പ അണക്കെട്ടില്‍ നിന്നും ജലം തുറന്നുവിടുന്നതിന് ജില്ലാ കളക്ടര്‍ പി ബി നൂഹ് ആണ് ഉത്തരവിറക്കിയത്.
പമ്പ അണക്കെട്ടില്‍ സ്ഥാപിച്ചിട്ടുള്ള സ്ലൂയിസ് വാല്‍വ് തുറന്നുവിട്ട് ജലം കൊച്ചുപമ്പാ വിയറിലെ തടയണയില്‍ ശേഖരിച്ച ശേഷം തടയണയില്‍ സ്ഥാപിച്ചിട്ടുള്ള വാല്‍വിലൂടെ പ്രതിദിനം 25000 ക്യുബിക് മീറ്റര്‍ എന്ന തോതിലാണ് ഇന്ന് (10.4.2019) മുതല്‍ 19 വരെ ജലം തുറന്നുവിടുന്നത്. ശബരിമല തീര്‍ഥാടകരും പമ്പാ നദിയുടെ തീരത്ത് താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam