'അവധി ദിനത്തിൽ ഭക്ഷണം കഴിക്കാൻ പോകുന്നത് തെറ്റോ?' പ്രചരിക്കുന്ന കള്ള് ഷാപ്പ് ചിത്രത്തിൽ വിശദീകരണം

Published : Sep 20, 2022, 10:41 PM IST
'അവധി ദിനത്തിൽ ഭക്ഷണം കഴിക്കാൻ പോകുന്നത് തെറ്റോ?' പ്രചരിക്കുന്ന കള്ള് ഷാപ്പ് ചിത്രത്തിൽ വിശദീകരണം

Synopsis

കാട്ടൂർ പഞ്ചായത്തിലെ പ്രചരിക്കുന്ന ചിത്രത്തിന് വിശദീകരണവുമായി പഞ്ചായത്ത് ഭരണസമിതി

തൃശ്ശൂർ: കാട്ടൂർ പഞ്ചായത്തിലെ പ്രചരിക്കുന്ന ചിത്രത്തിന് വിശദീകരണവുമായി പഞ്ചായത്ത് ഭരണസമിതി. ഓഗസ്റ്റ് 15ന്  സ്വകാര്യ വാഹനത്തിലാണ് കുടുംബങ്ങൾ ഭക്ഷണം കഴിക്കുന്ന തൃശ്ശൂർ പുള്ളിലെ ഷാപ്പിൽ പോയത്. അവിടെ വേറെയും കുടുംബങ്ങൾ ഉണ്ടായിരുന്നു. ഫോട്ടോ എടുത്തവർ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇട്ടതും.  അനാവശ്യമായാണ് പ്രതിപക്ഷം ഇപ്പോൾ ഫോട്ടോ പ്രചരിപ്പിച്ച വിവാദം ഉണ്ടാക്കുന്നത്. അവധി ദിവസത്തിൽ  സഹപ്രവർത്തകർക്കൊപ്പം ഭക്ഷണം കഴിക്കാൻ പോകുന്നത്  അത്ര വലിയ തെറ്റാണോ എന്നും  ഭരണസമിതി ചോദിക്കുന്നു. 

ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുന്ന  കോൺഗ്രസ്,  ബിജെപി മെമ്പർമാർക്കെതിരെ പഞ്ചായത്ത് പ്രസിഡന്റ്  കാട്ടൂർ പോലീസിന് പരാതി നൽകി. എൽഡിഎഫ് ഭരിക്കുന്ന തൃശ്ശൂർ കാട്ടൂർ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും സെക്രട്ടറിയുടെയും ജീവനക്കാരുടേയും കള്ള്ഷാപ്പ് സൽക്കാരം കോൺഗ്രസും ബിജെപിയും വിവാദമാക്കിയിരുന്നു. ഷാപ്പിലിരിന്ന് കള്ള് കുടിക്കുന്നതിന്‍റെ സെൽഫി ചിത്രമാണ് പ്രചരിച്ചത്. ഇവർ തന്നെ സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച ഫോട്ടായാണ് വിവാദത്തിന് വഴിയൊരുക്കിയത്. സംഭവത്തെ തുടര്‍ന്ന് ഇന്ന് നടന്ന പഞ്ചായത്ത് യോഗത്തില്‍ നിന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപോയിരുന്നു. 

Read more: എൽഡിഎഫ് ഭരണമുള്ള പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയുമടക്കം കള്ള്ഷാപ്പിൽ, ചിത്രം പ്രചരിച്ചു വിവാദം, പ്രതിഷേധം

പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടാണ്  കോണ്‍ഗ്രസ് കാട്ടൂര്‍ പഞ്ചായത്ത് മെമ്പര്‍മാര്‍  രാവിലെ നടന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ നിന്നും ഇറങ്ങിപോയത്. ബി ജെ പി പ്രവര്‍ത്തകര്‍ കാട്ടൂര്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.  കഴിഞ്ഞ ദിവസമാണ് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥരും കള്ള് ഷാപ്പില്‍ ഇരിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. എന്നാൽ ഈ സംഭവത്തിലാണ് വിശദീകരണവുമായി പഞ്ചായത്ത് അധികൃതർ രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ചിത്രത്തെ വിമർശിച്ചും പിന്തുണച്ചും പ്രതികരണമുണ്ടായിരുന്നു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്