
പാലക്കാട്: ഒറ്റപ്പാലം-ചെര്‍പ്പുളശേരി റോഡിന്‍റെ തകര്‍ച്ചയില്‍ പ്രതിഷേധിച്ച് ഗാനവുമായി പഞ്ചായത്ത് അംഗ്. കത്ത് പാട്ടിന്‍റെ രീതിയിലാണ് മുന്‍ അനങ്ങന്നടി പഞ്ചായത്ത് മെമ്പര്‍ ഇബ്രാഹീം മേനകം ഗാനം രചിച്ചിരിക്കുന്നത്. ഗായകനും അധ്യാപകനുമായ അന്‍സാര്‍ തച്ചോത്താണ് ആലാപനം. ഒറ്റപ്പാലം-ചെര്‍പ്പുളശേരി റോഡ് തകര്‍ച്ചയിലാണെന്നും പുനരുദ്ധാരണ പ്രവര്‍ത്തിക്ക് ഫണ്ട് വകയിരുത്താത്തതിലെ കാലതാമസമാണ് ജനങ്ങളുടെ ദുരിത യാത്രക്ക് കാരണമായിരിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു. നിരവധി പ്രതിഷേധങ്ങള്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്നിട്ടും അധാകാരികള്‍ക്ക് അനങ്ങപ്പാറ നയമാണെന്നും ഇബ്രാഹീം മേനകം പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam