കണ്ണൂര്‍ സെൻട്രൽ ജയിലിന് സമീപത്ത് രണ്ട് പേര്‍, സംശയം തോന്നി പൊലീസ് പരിശോധിച്ചു; കണ്ടെത്തിയത് എംഡിഎംഎ

Published : Jul 15, 2024, 12:46 PM ISTUpdated : Jul 15, 2024, 01:10 PM IST
കണ്ണൂര്‍ സെൻട്രൽ ജയിലിന് സമീപത്ത് രണ്ട് പേര്‍, സംശയം തോന്നി പൊലീസ് പരിശോധിച്ചു; കണ്ടെത്തിയത് എംഡിഎംഎ

Synopsis

യുവാക്കളെ പൊലീസ് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഇവരുടെ പക്കൽ എംഡിഎംഎ കണ്ടെത്തിയത്

കണ്ണൂർ: സെൻട്രൽ ജയിലിന് സമീപത്ത് നിന്ന് രണ്ട് യുവാക്കളെ നിരോധിത ലഹരി മരുന്നായ എം.ഡി.എം.എയുമായി പൊലീസ് പിടികൂടി. ഇന്ന് രാവിലെയാണ് സംഭവം. സെൻട്രൽ ജയിലിന് സമീപത്ത് നിൽക്കുകയായിരുന്ന ഇവരെ പൊലീസുകാര്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. കണ്ണൂർ കൊറ്റാളി സ്വദേശി ഇർഫാൻ, മക്രേരി സ്വദേശി അഷിൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 3.7 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവരിത് വിൽപ്പനയ്ക്കായി എത്തിച്ചതാണോ, അല്ല ഉപയോഗിക്കാനായി കൈവശം വച്ചതാണോയെന്ന് വ്യക്തമല്ല. പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. ഇവരുടെ ഇന്നോവ കാറും ടൗൺ എസ്എച്ച്ഓ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു.

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്