കൈക്കൂലി വാങ്ങിയെന്ന് പരാതി; അരൂരില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥ ആത്മഹത്യക്ക് ശ്രമിച്ചു

Published : Jan 20, 2023, 03:04 PM IST
കൈക്കൂലി വാങ്ങിയെന്ന് പരാതി; അരൂരില്‍ പഞ്ചായത്ത്  ഉദ്യോഗസ്ഥ ആത്മഹത്യക്ക് ശ്രമിച്ചു

Synopsis

മട്ടാഞ്ചെരി സ്വദേശി നൗഷാദ് എന്നയാള്‍ അരൂരില്‍ നിര്‍മിച്ച വീടിന് പെര്‍മിറ്റ് നല്‍കാന്‍ അപര്‍ണ  മുവായിരം രൂപ ചോദിച്ചതായി  പഞ്ചായത്ത് ഭരണസമിതിക്ക് പരാതി ലഭിച്ചിരുന്നു

അരൂര്‍: ആലപ്പുഴ അരൂരില്‍ പഞ്ചായത്ത്  ഉദ്യോഗസ്ഥ ആത്ഹമത്യക്ക് ശ്രമിച്ചു. ഗ്രാമപഞ്ചായത്ത് ഓവര്‍സിയര്‍  അപര്‍ണയെയാണ് ചേര്‍ത്തലയിലെ വീട്ടില്‍ തൂങ്ങിയ നിലയില് കണ്ടെത്തിയത്. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കൂലി വാങ്ങിയതിന് അപര്‍ണക്കെതിരെ ഭരണസമിതി കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. 

മട്ടാഞ്ചെരി സ്വദേശി നൗഷാദ് എന്നയാള്‍ അരൂരില്‍ നിര്‍മിച്ച വീടിന് പെര്‍മിറ്റ് നല്‍കാന്‍ അപര്‍ണ  മുവായിരം രൂപ ചോദിച്ചതായി  പഞ്ചായത്ത് ഭരണസമിതിക്ക് പരാതി ലഭിച്ചിരുന്നു. തീരദേശ പരിപാലന നിയമപ്രകാരം പെര്‍മിറ്റ് നല്കാന്‍ തടസ്സമുണ്ടെന്ന് പറഞ്ഞ് കൈക്കൂലി ചോദിച്ചെന്നായിരുന്നു പരാതി. അപര്‍ണക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്നലെ ചേര്‍ന്ന ഭരണസമിതി പ്രമേയം പാസാക്കുകയും  പഞ്ചായത്ത് ഡയറകടര്‍ക്ക് പ്രമേയം അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.  ഇതിന് പിന്നാലെയാണ് ആത്മഹത്യാ ശ്രമം.

Read More :  ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ വന്‍ ശേഖരം കസ്റ്റംസ് പിടികൂടി

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്