
കൊക്കയാർ: കൈക്കൂലി വാങ്ങുന്നതിനിടെ കൊക്കയാർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെഎൽ ദാനിയേലിനെ വിജിലൻസ് പിടികൂടി. പടുതാക്കുളത്തിന് സബ്സിഡി ലഭിക്കുന്നതിനായി ശുപാർശ നൽകാനാണ് ദാനിയേൽ പതിനായിരം രൂപ കൈക്കുലി വാങ്ങിയത്. കൊക്കയാർ സ്വദേശി മാർട്ടിൻറെ പരാതിയിലാണ് നടപടി.
പരാതിക്കാരൻറെ അച്ഛൻ പാട്ടത്തിനെടുത്ത സ്ഥലത്ത് പട്ടതാകുളം നിർമ്മിച്ചിരുന്നു. ഇതിന് കൃഷി വകുപ്പിൽ നിന്നും സബ്സിഡി ലഭിക്കണമെങ്കിൽ കാർഷിക വികസന സമിതിയിൽ പഞ്ചായത്തംഗം ശുപാർശ ചെയ്യണം. ഇതിനായാണ് ദാനിയേൽ പതിനായിരം രൂപ ആവശ്യപ്പെട്ടത്. തുടർന്ന് പരാതിക്കാരൻ വിവരം വിജിലൻസിനെ അറിയിച്ചു. ഇവർ നൽകിയ നോട്ടുകൾ പഞ്ചായത്ത് ഓഫീസിൽ വച്ച് കൈമാറിയപ്പോഴാണ് വിജിലൻസ് സംഘം പിടികൂടിയത്.
Read more: എൽഎൽബി വിദ്യാർത്ഥിനിയായ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം, രക്ഷയായി ആനവണ്ടി
തൃശൂർ: ട്രെയിൻ യാത്രക്കിടെ വെള്ളം വാങ്ങാൻ പ്ലാറ്റ്ഫോമിലിറങ്ങി തിരികെ കയറുന്നതിനിടെ ട്രാക്കിൽ വീണ് യുവതി മരിച്ചു. അച്ഛനും അമ്മയ്ക്കുമൊപ്പം ട്രെയിനിൽ സഞ്ചരിക്കവെയാണ് മത്സ്യത്തൊഴിലാളിയായ കൊച്ചി തോപ്പുംപടി മുണ്ടംവേലി മുക്കത്തുപറമ്പ് അറയ്ക്കൽ ജേക്കബ് ബിനുവിന്റെയും മേരി റീനയുടെയും മകൾ അനു ജേക്കബ് (22) മരിച്ചത്. കഴിഞ്ഞ ദിവസം തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉച്ചക്ക് 12.15ഓടെയായിരുന്നു സംഭവം. പ്ലാറ്റ്ഫോമിലിറങ്ങി വെള്ളം വാങ്ങി തിരികെ കോച്ചിലേക്കു കയറുമ്പോൾ കാൽതെന്നി പാളത്തിലേക്കു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Read more: 'വെടിയേറ്റിട്ടും ചികിത്സയ്ക്ക് കൊണ്ടുപോയില്ല', ആദിവാസി യുവാവിന്റെ കൊലപാതകം ആസുത്രിതമെന്ന് കുടുംബം
കുടുംബാംഗങ്ങൾക്കൊപ്പം വേണാട് എക്സ്പ്രസിൽ മലപ്പുറത്തെ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്കു പോകുകയായിരുന്നു ഇവർ. ട്രെയിൻ തൃശൂരിലെത്തിയപ്പോൾ അനു ബന്ധുവായ യുവാവിനൊപ്പം വെള്ളം വാങ്ങാനായി പ്ലാറ്റ്ഫോമിൽ ഇറങ്ങി. എന്നാൽ തിരിച്ചെത്തും മുമ്പേ ട്രെയിൻ എടുത്തു. ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവെ വീഴുകയായിരുന്നു. കാക്കനാട് റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയാണ് അനു. സഹോദരി: ലെന.