
കോഴിക്കോട് : കോഴിക്കോട്: മോക് ഡ്രില്ലിനെത്തിയ പതിനഞ്ചുകാരനെ പീഡനത്തിന് ഇരയാക്കിയ പഞ്ചായത്ത് അംഗം കസ്റ്റഡിയിൽ. മാവൂർ പഞ്ചായത്ത് അംഗം കെ. ഉണ്ണികൃഷ്ണനാണ് പൊലീസ് കസ്റ്റഡിയിലായത്. ദുരന്ത നിവാരണ അതോറിറ്റിയുടെയും സംസ്ഥാന സർക്കാറിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച മോക് ഡ്രിൽ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15 കാരനാണ് ലൈംഗിതാക്രമത്തിന് ഇരയായത്. സംഭവത്തിന് പിന്നാലെ കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കെ ഉണ്ണികൃഷ്ണനെതിരെ പോക്സോ നിയമം ചുമത്തി കേസെടുത്തിരുന്നു.
ഇക്കഴിഞ്ഞ ഡിസംബർ 29 നാണ് മോക് ഡ്രില്ല് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 15 കാരനെ മാവൂർ പഞ്ചായത്ത് അംഗം ലൈംഗിക പീഡനത്തിനിരയാക്കിയത്. ആംബുലൻസിലും കാറിലും പീഡനം നടന്നുവെന്നായിരുന്നാണ് മൊഴി. പൊലീസ് കേസ് എടുത്തതോടെ സിപിഎം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ ഉണ്ണികൃഷ്ണൻ ഒളിവിൽ പോവുകയായിരുന്നു.
പൊലീസ് കേസെടുത്തതിന് പിന്നാവെ ഉണ്ണികൃഷ്ണന്‍ മുന്‍ കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. യുഡിഎഫുകാർക്ക് ഉണ്ണികൃഷണനോട് വൈരാഗ്യം ഉണ്ടെന്നും മണൽ മാഫിയക്ക് എതിരെ പ്രവർത്തിച്ചതിന്‍റെ വിരോധവുമുണ്ടെന്നാണ് പ്രതിഭാഗം പറയുന്നത്.
അതേസമയം ശക്തമായ തെളിവുകളോടെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും ജാമ്യം നൽകിയാൽ പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുമെന്ന് ഇരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ ഉണ്ണികൃഷ്ണന്‍ ഒളിവില്‍ തുടരുകയായിരുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഇന്ന് പിടിയിലാവുന്നത്.
Read More : മണ്ണാര്‍ക്കാട് ന്യൂജെന്‍ മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam