പാണ്ടിക്കാട് പീഡനം: അറസ്റ്റ് തുടരുന്നു, യുവതി ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിൽ

Published : Jan 22, 2021, 11:55 PM IST
പാണ്ടിക്കാട് പീഡനം: അറസ്റ്റ് തുടരുന്നു, യുവതി ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിൽ

Synopsis

44 ഓളം പ്രതികളുള്ള കേസിൽ 17 ഓളം പേർ ഇനിയും പിടിയിലാവാനുണ്ട്

പാണ്ടിക്കാട്: 17 വയസുകാരിയെ പീടിപ്പിച്ച കേസിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിലായി. പാണ്ടിക്കാട് സ്വദേശിനിയായ പി രഹ്ന (21), വെട്ടിക്കാട്ടിരി സ്വദേശി സാദിഖ് (47), സംഭവ സമയത്ത് പ്രായപൂർത്തിയെത്താത്ത ഒരു യുവാവ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. യുവതിയെ പാണ്ടിക്കാട് പോലീസാണ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയെ പലർക്കും കാഴ്ചവെക്കാൻ കൂട്ടുനിന്നതാണ് ഇവരുടെ പേരിലുള്ള കേസ്. ഇവരുടെ ഭർത്താവ് മുജീബ് റഹ്മാനും, പിതാവ് സമീർ ബാബുവും കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. ഇതിൽ മുജീബ് റഹ്മാൻ ഇപ്പോഴും റിമാൻഡിൽ തുടരുകയാണ്. ഇവരെ കൂടാതെ കേസിലെ ഇരയുമായി അടുപ്പം സ്ഥാപിക്കാൻ ശ്രമിച്ച മറ്റ് ചിലരെ കൂടി യുവതിയും ഭർത്താവും സഹായിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

കരുവാരക്കുണ്ട് പൊലീസാണ് പ്രതി സാദിഖിനെ അറസ്റ്റ് ചെയ്തത്. സംഭവസമയത്ത് പ്രായപൂർത്തി ആവാത്ത യുവാവിനെ വണ്ടൂർ പൊലീസ് ജുവനൈൽ കോടതിയിൽ ഹാജരാക്കി. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 27 ആയി. ഇതിൽ 19 പേരും പാണ്ടിക്കാട് സ്റ്റേഷനിൽ തന്നെയാണ് പിടിയിലായത്. 44 ഓളം പ്രതികളുള്ള കേസിൽ 17 ഓളം പേർ ഇനിയും പിടിയിലാവാനുണ്ട്.

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി