മൂന്നാർ ജനവാസ മേഖലയിലേക്ക് വിദേശ മദ്യശാല മാറ്റി സ്ഥാപിച്ചു; പ്രതിഷേധം ശക്തം

Published : Jan 22, 2021, 11:05 PM IST
മൂന്നാർ ജനവാസ മേഖലയിലേക്ക് വിദേശ മദ്യശാല മാറ്റി  സ്ഥാപിച്ചു; പ്രതിഷേധം ശക്തം

Synopsis

 ജനവാസമേഖലയില്‍ സ്ഥാപിച്ച സര്‍ക്കാര്‍ വിദേശമദ്യശാലക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ദേവികുളത്ത് പ്രവര്‍ത്തിച്ചിരുന്ന മദ്യശാല മൂന്നാര്‍ സൈലന്റ് വാലി റോഡിലെ ജനവാസ മേഖലയിലേക്ക് മാറ്റിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം

ഇടുക്കി: ജനവാസമേഖലയില്‍ സ്ഥാപിച്ച സര്‍ക്കാര്‍ വിദേശമദ്യശാലക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ദേവികുളത്ത് പ്രവര്‍ത്തിച്ചിരുന്ന മദ്യശാല മൂന്നാര്‍ സൈലന്റ് വാലി റോഡിലെ ജനവാസ മേഖലയിലേക്ക് മാറ്റിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. മൂന്നാര്‍ ഇക്കാനഗറില്‍ നിലവില്‍ ഒരു വിദേശമദ്യശാല പ്രവര്‍ത്തിക്കുന്നുണ്ട്. 

അവിടെ പലപ്പോഴും നീണ്ട ക്യൂവാണ് കാണപ്പെടുന്നത്. എന്നാല്‍ ദേവികുളത്ത് പ്രവര്‍ത്തിക്കുന്ന മദ്യശാലയിലാകട്ടെ തിരക്ക് കുറവാണന്ന് മാത്രമല്ല ജീവനക്കാര്‍ക്ക് നല്‍കേണ്ട ശമ്പളത്തിനുപോലും കച്ചവടം നടക്കുന്നില്ല. ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്  കഴിഞ്ഞ ദിവസം സ്ഥാപനം മൂന്നാറിലേക്ക്  മാറ്റി സ്ഥാപിച്ചത്. 

എന്നാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ ആരെയും അറിയിക്കാതെ മദ്യശാല സ്ഥാപിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം നെല്‍സന്‍ പറഞ്ഞു. വിനോദസഞ്ചാകളും വിദ്യാര്‍ത്ഥികളും കടന്നുപോകുന്ന ഭാഗത്താണ് മദ്യശാല. മാത്രമല്ല കഷ്ടിച്ച് ഒരുവാഹനം കടന്നുപോകാന്‍ കഴിയുന്ന ഭാഗത്ത് കടമാറ്റിയത് അപടകടങ്ങള്‍ക്കും വഴിവെയ്ക്കും. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.  

പ്രതീകാത്മക ചിത്രം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരസ്യമദ്യപാനം ചോദ്യം ചെയ്‌ത പോലീസിന് നേരെ ആക്രമണം: കെ എസ് യു നേതാവടക്കം പിടിയിൽ
പ്രസവത്തിനായി ആധാര്‍ എടുക്കാൻ വന്നതാണ് 6 മാസം ഗര്‍ഭിണിയായ മകൾ, പതിയിരുന്ന് പിതാവും സംഘവും പക തീര്‍ത്തു, അരുംകൊലയക്ക് കാരണം ജാതി മാറി വിവാഹം