രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയില്‍ പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം

Published : Nov 06, 2019, 01:36 PM IST
രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയില്‍ പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം

Synopsis

രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പട്ടികയിൽ പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം. നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് പരിശോധനയിൽ 84 ശതമാനം മാർക്ക് നേടിയാണ് പാണ്ടിക്കാട് എഫ്എച്ച്സി പട്ടികയില്‍ ഇടം നേടിയത്. 

പാണ്ടിക്കാട്: പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പട്ടികയിൽ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേൃത്വത്തിൽ നടത്തുന്ന നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്  (എൻ.ക്യു.എ.എസ്) പരിശോധനയിൽ പാണ്ടിക്കാട് എഫ്എച്ച്സി 84 ശതമാനം മാർക്ക് നേടിയാണ് മികച്ച കുടുംബരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചത്. സെപ്തംബർ 27, 28 തീയതികളിൽ കേന്ദ്ര ആരോഗ്യവകുപ്പിന്റെ രണ്ടംഗ സംഘം ആശുപത്രിയിൽ നടത്തിയ വിശദ പരിശോധനയെ തുടർന്നാണ് അംഗീകാരത്തിനായി തെരഞ്ഞെടുത്തത്.

ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശിയതലത്തിലുമായി നടത്തിയ  വിവിധ മൂല്യനിർണ്ണയങ്ങളിലൂടെയാണ് ആശുപത്രികളെ എൻക്യുഎഎസ് അംഗീകാരത്തിനായി തെരഞ്ഞെടുക്കുന്നത്. 2018 ൽ സംസ്ഥാന  സർക്കാരിന്റെ കായകൽപ്പ് കമന്റേഷൻ അവാർഡും കേരള അക്രഡിറ്റേഷൻ സ്റ്റാന്റേഡ്സ് ഫോർ ഹോസ്പിറ്റൽസ് അംഗീകാരവും ഈ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. ജില്ലയിലെ ഗുണമേന്മയുടെ കാര്യത്തിൽ മുന്നിൽ  നിൽക്കുന്ന സ്ഥാപനം കൂടിയാണിത്. 2012  മുതൽ നടത്തിയ പ്രവർത്തനങ്ങളാണ് പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിനെ ദേശീയ അംഗീകാരത്തിലേക്കെത്തിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുല്ലുമേട് കാനനപാതയിൽ കര്‍ശന നിയന്ത്രണം; സ്പോട്ട് ബുക്കിംഗ് ദിവസം 1,000 പേർക്ക് മാത്രം
'വാട്ട് എ ബ്യൂട്ടിഫുൾ സോങ്'; പോറ്റിയെ കേറ്റിയേ പാട്ട് ഏറ്റെടുത്ത് കോൺഗ്രസ് ദേശീയ നേതാക്കളും; ഇന്ദിരാ ഭവനിൽ പോറ്റിപ്പാട്ട് പാടി ഖേര