പാണ്ടിപ്പാറ സെന്‍റ്. ജോസഫ്സ് സ്ക്കൂളിനെ അധുനിക വത്ക്കരിക്കാൻ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

By Web TeamFirst Published Nov 10, 2021, 9:31 AM IST
Highlights

കാലം മാറിയെങ്കിലും പാണ്ടിപ്പാറ സ്ക്കൂളിന് വലിയ മാറ്റമൊന്നുമില്ല. കെട്ടിടവും ബെഞ്ചും ഡസ്ക്കുമെല്ലാം പഴയ പടി തന്നെ. ക്ലാസുകളൊക്കെ ഇപ്പോഴും സ്ക്രീൻ വച്ച് തിരിച്ചിരിക്കുന്നു...

ഇടുക്കി: 50 വർഷത്തിലേറെ പഴക്കമുള്ള ഇടുക്കിയിലെ പാണ്ടിപ്പാറ സെന്‍റ്. ജോസഫ്സ് സ്ക്കൂളിനെ അധുനിക വത്ക്കരിക്കാനുളള ശ്രമത്തിലാണ് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ. കെട്ടിടം ഉൾപ്പെടെയുള്ളവ നിർമ്മിക്കാൻ രണ്ടു കോടി രൂപ കണ്ടെത്തുകയാണ് ലക്ഷ്യം.

കാലം മാറിയെങ്കിലും പാണ്ടിപ്പാറ സ്ക്കൂളിന് വലിയ മാറ്റമൊന്നുമില്ല. കെട്ടിടവും ബെഞ്ചും ഡസ്ക്കുമെല്ലാം പഴയ പടി തന്നെ. ക്ലാസുകളൊക്കെ ഇപ്പോഴും സ്ക്രീൻ വച്ച് തിരിച്ചിരിക്കുന്നു. എഴുതി പഠിപ്പിക്കാൻ ബ്ലാക്ക് ബോർഡ് മാത്രം. ഇതിനൊരു മാറ്റം വേണമെന്ന് എല്ലാവരും വർഷങ്ങളായി ആഗ്രഹിക്കുന്നു.

പാവപ്പെട്ട രക്ഷകർത്താക്കൾക്കും മാനേജ്മെൻറിനും ഒന്നും ചെയ്യാനാകുന്നില്ല. ഈ സാഹചര്യത്തിലാണ് സ്ക്കൂളിലെ ചില പൂർവ്വ വിദ്യാർത്ഥികൾ ഇതിനായി മുന്നിട്ടിറങ്ങിയത്. സംരംഭത്തിന് ആശംസകളുമായി ഗവർണറും മന്ത്രിമാരുമൊക്കെ രംഗത്തെത്തിയിട്ടുണ്ട്. 12 ഡിവിഷനുകളിലായി 276 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്
 

click me!