രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ നല്‍കാന്‍ തയ്യാറായില്ല: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു

Published : Jul 19, 2021, 09:05 PM ISTUpdated : Jul 19, 2021, 09:08 PM IST
രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ നല്‍കാന്‍ തയ്യാറായില്ല: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു

Synopsis

ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ആതവനാട് കരിപ്പോള്‍  തറമ്മല്‍പുത്തന്‍ പീടിയേക്കല്‍ സുബൈറിന്റെ മകള്‍ ആയിശ തസ്നി (14)യാണ് മരിച്ചത്.  

വളാഞ്ചേരി: രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ നല്‍കാന്‍ വിസ്സമ്മതിച്ചതില്‍ മനംനൊന്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ആതവനാട് കരിപ്പോള്‍  തറമ്മല്‍പുത്തന്‍ പീടിയേക്കല്‍ സുബൈറിന്റെ മകള്‍ ആയിശ തസ്നി (14)യാണ് മരിച്ചത്. കരിപ്പോള്‍ ഗവ. ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആയിശ തസ്നി. കിടപ്പുമുറിയില്‍ കയറി വാതിലടച്ച ആയിശ തസ്നിയെ സഹോദരന്‍ വിളിച്ചിട്ട് തുറക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ജനല്‍ കമ്പിയില്‍ തൂങ്ങി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സാറേ, ടാക്കിലൊരാൾ കിടക്കുന്നു! പാഞ്ഞെത്തി ആളൂർ പൊലീസ്; എറണാകുളത്തേക്കുള്ള ട്രാക്കിൽ തലവെച്ച് 58 കാരൻ, നിമിഷങ്ങളുടെ വിത്യാസത്തിൽ രക്ഷപ്പെടൽ!
പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ പിന്നാലെ കൂടി, നിര്‍മാണ ജോലിക്കെത്തിയ അതിഥിത്തൊഴിലാളിയെ ആക്രമിച്ച് കവർച്ച, 24 കാരൻ പിടിയിൽ