ഡ്രൈവിംഗ് പരിശീലക, എഴുത്തുകാരി, പൊലീസുകാരി, അങ്ങനെ അവരവരായി തിളങ്ങിയ കൂട്ടം; ആദരമൊരുക്കി എസ്ബിഐ 'നാരീശക്തി'

Published : Mar 11, 2024, 08:18 PM ISTUpdated : Mar 11, 2024, 08:29 PM IST
ഡ്രൈവിംഗ് പരിശീലക, എഴുത്തുകാരി, പൊലീസുകാരി, അങ്ങനെ അവരവരായി തിളങ്ങിയ കൂട്ടം; ആദരമൊരുക്കി എസ്ബിഐ 'നാരീശക്തി'

Synopsis

കാഞ്ഞങ്ങാട് നടന്ന പരിപാടിയിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ കഴിവ് തെളിയിച്ച ഇരുപതോളം വനിതകളെയാണ് ആദരിച്ചത്.

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി വിവിധ മേഖലയിൽ കഴിവ് തെളിയിച്ച സ്ത്രീകൾക്ക് ആദരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 'നാരീശക്തി' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട് നടന്ന പരിപാടിയിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ കഴിവ് തെളിയിച്ച ഇരുപതോളം വനിതകളെയാണ് ആദരിച്ചത്.

കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർ പേഴ്സൺ കെവി സുജാതയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭന മുഖ്യ പ്രഭാഷണം നടത്തി. എസ്ബിഐ കാഞ്ഞങ്ങാട് റീജിണൽ മാനേജർ ധനഞ്ജയ മൂർത്തി കെവി അധ്യക്ഷനായി. യോഗത്തിൽ ആര്‍എഎസ്എംഇസി കാഞ്ഞങ്ങാട് അസിസ്റ്റന്റ് ജനറൽ മാനേജർ സ്മിത സിടി സ്വാഗതവും ആര്‍എസിസി ചീഫ് മാനേജർ ഹൃദ്യ ജെ നന്ദിയും പറഞ്ഞു. 

അധ്യാപികയും നടിയുമായ സിപി ശുഭ, സംരംഭകയായ സംഗീത അഭയ്, ഡ്രൈവിംഗ് പരിശീലകയായ പി റീന, ലേഖ കാദംബരി, എഴുത്തുകാരിയും നടിയുമായ സിജി രാജൻ, സീനിയര്‍ സിപിഒ ശൈലജ എം, മുനീസ എൽ അമ്പലത്തറ, കര്‍ഷകശ്രീ ശ്രീവിദ്യ എം, ജയ ആന്റോ മംഗലത്ത്, ഓമന മുരളി, ഫറീന കോട്ടപ്പുറം, രതി ബി, ജിഷ ജോഷി, ദീപ്തി ടികെ, സിന്ധു പിപി, കുഞ്ഞായിശ എൻ, ചന്ദ്രിക മടിക്കൽ, സോന സുകുമാരൻ തുടങ്ങി വിവിധ മേഖലകളിലെ പ്രഗൽഭരാണ് ആദരം ഏറ്റുവാങ്ങിയത്. 

പരിപാടിയുടെ ഭാഗമായി ക്വിസ് മത്സരം, വിവിധ വിഷയങ്ങളിൽ ക്ലാസുകൾ, ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച നൃത്തങ്ങൾ എന്നിവയും നടന്നു. സ്വയംസഹായ സംഘങ്ങൾ, സംരഭകർ തുടങ്ങിയവരുടെ സ്റ്റാളുകൾ, ത്രേസ്യാമ്മ ഐ ഹോസ്പിറ്റലുമായി സഹകരിച്ച്  നേത്ര പരിശോധന എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

'നാരീശക്തി'യെ കുറിച്ച്‌ വാചകമടിച്ചാൽ പോരാ നടപ്പാക്കി കാണിക്കണമെന്ന്‌ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ
'പുതിയ സാരി വാങ്ങിയിട്ട് 10 വർഷം കഴിഞ്ഞു, ഇപ്പോള്‍ ഉപയോഗിക്കുന്നതിൽ 25 വർഷം പഴക്കമുള്ളത്'; കാരണം വ്യക്തമാക്കി വാസുകി ഐഎഎസ്