ആശുപത്രി മുറ്റത്തേക്ക് കെഎസ്ആർടിസി ഓടിച്ചുകയറ്റി; ക്യാഷ്വാലിറ്റിക്ക് മുന്നിൽ കാത്ത് നിന്ന് യാത്രക്കാർ, ബോധരഹിതയായ യുവതി ആരോഗ്യ നില വീണ്ടെടുത്തു

Published : Jun 26, 2025, 01:34 PM IST
ksrtc

Synopsis

യാത്രക്കാരി ബോധരഹിതയായതിനെത്തുടർന്ന് ആംബുലൻസ് ആയി മാറി കെഎസ്ആർടിസി ബസ്. ഇന്ന് രാവിലെ തെങ്കാശി- കോട്ടയം ബസ്സിലാണ് സംഭവമുണ്ടായത്.

പത്തനംതിട്ട: യാത്രക്കാരി ബോധരഹിതയായതിനെത്തുടർന്ന് ആംബുലൻസ് ആയി മാറി കെഎസ്ആർടിസി ബസ്. ഇന്ന് രാവിലെ തെങ്കാശി- കോട്ടയം ബസ്സിലാണ് സംഭവമുണ്ടായത്. തിരുവല്ലയിൽ വെച്ച് യാത്രക്കാരി ബോധരഹിതയായി തുടർന്ന് കെ എസ് ആർ ടി സി ജീവനക്കാർ ബസ് വളരെ വേഗം തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് ഓടിക്കുകയായിരുന്നു. പ്രധാന റോഡിൽ ബ്ലോക്ക് ആയതിനാൽ മറ്റു വഴിയിലൂടെയാണ് കെ എസ് ആർ ടി സിയിൽത്തന്നെ വേഗം ആശുപത്രിയിൽ എത്തിച്ചത്. രക്തസമ്മർദ്ദം കുറഞ്ഞ യാത്രക്കാരി പിന്നീട് ആരോഗ്യനില വീണ്ടെടുത്തു.

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ