കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയതായി പരാതി

Published : Apr 16, 2021, 09:41 PM IST
കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയതായി പരാതി

Synopsis

യാത്രക്കാരനെ പിടിച്ചിറക്കിയതിന് ശേഷം ടാക്‌സി ഡ്രൈവറെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു...

മലപ്പുറം: കരിപ്പൂരിൽ ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനെ അജ്ഞാതസംഘം തട്ടികൊണ്ടുപോയതായി പരാതി. കഴിഞ്ഞ ദിവസം പുലർച്ചെ 5.45 നാണ് സംഭവം. ദുബായിൽ നിന്നെത്തിയ കരുവാരക്കുണ്ട് സ്വദേശിയെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് കരിപ്പൂർ പൊലീസിന് ലഭിച്ച വിവരം. ഇയാൾ കരിപ്പൂർ എയർപോർട്ട് ടാക്‌സിയിൽ നാട്ടിലേക്ക് പോകവേ ഉണ്ണിയാൽ പറമ്പിൽവച്ച് മറ്റൊരു വാഹനത്തിൽ പിന്തുടർന്നെത്തിയ അഞ്ചംഗ സംഘം ടാക്‌സി കാർ തടഞ്ഞുവെച്ച് കാറിൽ നിന്ന് ബലമായി പിടിച്ചിറക്കി തട്ടിക്കൊണ്ടു പോവുകയായിരുന്നു. 

യാത്രക്കാരനെ പിടിച്ചിറക്കിയതിന് ശേഷം ടാക്‌സി ഡ്രൈവറെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു. ടാക്‌സി ഡ്രൈവറാണ് സംഭവം കരിപ്പൂർ പൊലീസിൽ അറിയിക്കുന്നത്. സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് സംശയമുണ്ട്. കരിപ്പൂരിൽ അൽപകാലം നിലച്ചിരുന്ന തട്ടിക്കൊണ്ടുപോകൽ വീണ്ടും സജീവമാവുകയാണ്. 

കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ക്യാമറകളും മറ്റും പൊലീസ് പരിശോധിക്കുന്നുണ്ട്. തട്ടിക്കൊണ്ടു പോയ ആളെ പറ്റി ഇതേവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

PREV
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും