റോഡിൽ കാറിന് കൈ കാണിച്ചപ്പോൾ നിർത്താതെ പോലീസുകാരനെ ഇടിച്ചിട്ട ശേഷം മുങ്ങി, രണ്ട് പേർ പിടിയിൽ

Published : Apr 12, 2025, 04:45 AM IST
റോഡിൽ കാറിന് കൈ കാണിച്ചപ്പോൾ നിർത്താതെ പോലീസുകാരനെ ഇടിച്ചിട്ട ശേഷം മുങ്ങി, രണ്ട് പേർ പിടിയിൽ

Synopsis

കോഴിക്കോട് റോഡിൽ വളാഞ്ചേരി ഗ്രാന്റ് ബാറിന് സമീപത്തു നിന്നാണ് പൊലീസ് കാർ കണ്ടെത്തിയത്. 

മലപ്പുറം: വളാഞ്ചേരിയിൽ പൊലീസ് കൈകാണിച്ചിട്ടും കാർ നിർത്താതെ പോലീസുകാരനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിലായി. കാർ ഓടിച്ചിരുന്ന ഇരിമ്പിളിയം സ്വദേശി അബ്ദുറസാഖ് (38), ആലപ്പുഴ കൃഷ്ണപുരം സ്വദേശി ലത്തീഫ് (49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെ കാറിൽ ഉണ്ടായിരുന്ന രണ്ടുപേർക്കെതിരെ പൊലീസ് അന്വേഷണം ഊർജിതമാക്കി. 

ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പട്ടാമ്പി ഭാഗത്തുനിന്ന് വരികയായിരുന്ന കാറിന് പൊലീസ് കൈകാണിച്ചെങ്കിലും നിർത്താൻ ഇവർ തയ്യാറായില്ല. റോഡിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ ആർ.പി. മനുവിന്റെ ഇടതുകാലിൽ ഇടിക്കുകയും തുടർന്നും വാഹനം നിർത്താതെ ഓടിച്ച് പോവുകയായിരുന്നു. കാർ കോഴിക്കോട് റോഡിൽ വളാഞ്ചേരി ഗ്രാന്റ് ബാറിന് സമീപത്തു നിന്നാണ് പൊലീസ് പിടികൂടിയത്.

Read also: കെഎസ്ആർടിസി ബസിൽ വരികയായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ചെക്പോസ്റ്റിലെ പരിശോധനയിൽ കുടുങ്ങി; കൈയിൽ 8 കിലോ കഞ്ചാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യുബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു