വെള്ളം വാങ്ങാനിറങ്ങി, ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമം, കായംകുളത്ത് യാത്രക്കാരന്റെ കൈ അറ്റു

Published : Jan 02, 2024, 05:35 PM IST
വെള്ളം വാങ്ങാനിറങ്ങി, ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമം, കായംകുളത്ത് യാത്രക്കാരന്റെ കൈ അറ്റു

Synopsis

ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ ഓടിക്കയറാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. 

തിരുവനന്തപുരം: ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെട്ട് യാത്രക്കാരന്റെ കൈ അറ്റു. തിരുവനന്തപുരത്ത് നിന്ന് പൂണെയ്ക്ക് പോയ നാ​ഗ്പൂർ സ്വദേശി രവിയാണ് അപകടത്തിൽപെട്ടത്. കായംകുളം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ വെള്ളം വാങ്ങിക്കാനിറങ്ങി. പിന്നീട് ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ ഓടിക്കയറാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.

ഇന്ന് വൈകിട്ട് നാല് മണിക്കാണ് അപകടമുണ്ടായത്. ട്രെയിനിൽ നിന്ന് ഇയാൾ പ്ലാറ്റ്ഫോമിലേക്ക് വീഴുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കൈ കുടുങ്ങി അറ്റുപോകുകയായിരുന്നു. നാട്ടുകാരും സുരക്ഷാ ഉദ്യോ​ഗസ്ഥരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. അറ്റുപോയ കൈ ഉൾപ്പെടെയാണ് രവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ്  എക്സ്പ്രസ്സിലെ യാത്രക്കാരനായിരുന്നു രവി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
click me!

Recommended Stories

വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു
വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ മുൻഭാഗത്തെ പടിയിൽ പാമ്പ്, അറിയാതെ ചവിട്ടി, കടിയേറ്റ് മൂന്നാം ക്ലാസുകാരൻ മരിച്ചു