
തിരുവനന്തപുരം: കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് യാത്രികർക്ക് നിസ്സാര പരിക്ക് പറ്റി. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 ഓടെ പാച്ചല്ലൂരിന് സമീപമായിരുന്നു അപകടം. നൂറാണി ജംഗ്ഷനിലൂടെ എത്തിയ മാരുതി ബലേനോ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ മതിലിലേക്ക് ഇടിക്കുകയായിരുന്നു. സോമരാജൻ്റെ വീടിൻ്റെ മതിൽ തകർത്താണ് കാർ നിന്നത്. വീട്ടിലുണ്ടായിരുന്നവർ ഓടി മാറിയതിനാൽ അപകടമൊഴിവായി. കാറിൻ്റെ മുൻഭാഗം തകർന്നെങ്കിലും യാത്രക്കാർക്ക് കാര്യമായ പരുക്കുണ്ടായില്ല.