എയർ​ഗണ്ണുമായി ആശുപത്രിയിലെത്തി രോഗിയുടെ പരാക്രമം, ജീവനക്കാരെ ഭീഷണിപ്പെടുത്തി, കുന്നന്താനം സ്വദേശി പിടിയിൽ

Published : Feb 04, 2026, 05:27 PM IST
air gun at hospital

Synopsis

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ലിനു തോമസ് എന്ന 38കാരനാണ് ആശുപത്രിയിൽ തോക്കുമായെത്തി ഭീഷണിപ്പെടുത്തിയത്. നഴ്സുമാരുടെ റൂമിലേക്ക് എത്തിയായിരുന്നു ഭീഷണി.

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിക്കടുത്തുള്ള കുന്നന്താനത്ത് എയർ​ഗണ്ണുമായി രോ​ഗി ആശുപത്രിയിൽ. ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ലിനു തോമസ് എന്ന 38കാരനാണ് ആശുപത്രിയിൽ തോക്കുമായെത്തി ഭീഷണിപ്പെടുത്തിയത്. നഴ്സുമാരുടെ റൂമിലേക്ക് എത്തിയായിരുന്നു ഭീഷണി. പരസ്പരവിരുദ്ധമായി സംസാരിച്ച ഇയാൾ തോക്ക് മേശപ്പുറത്ത് വെച്ച് അവിടിരിക്കട്ടെ എന്നും പറഞ്ഞു. ഇയാളുടെ പ്രവർത്തിയിൽ ഭയന്നുപോയ ജീവനക്കാർ മെഡിക്കൽ ഓഫീസറെ വിവരമറിയിച്ചു. മെഡിക്കൽ ഓഫീസറും മറ്റ് ജീവനക്കാരും എത്തിയപ്പോൾ വളരെ വേ​ഗം പുറത്തിറങ്ങിയ ഇയാൾ വാഹനവുമെടുത്ത് മുങ്ങി. 

പിന്നീട് പൊലീസ് ലിനു തോമസിനെ പിടികൂടി. നിരവധി അസുഖങ്ങള്‍ക്ക് ചികിത്സയിലുള്ള ആളാണ് ലിനു തോമസ് എന്നാണ് പ്രാഥമികമായി ലഭിച്ച വിവരമെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. പിടിയിലായ സമയത്ത്, താൻ ഡോക്ടറാണ് എന്നാണ് ലിനു തോമസ് അവകാശപ്പെട്ടത്. പരസ്പരവിരുദ്ധമായിട്ടാണ് ഇയാള്‍ സംസാരിച്ചത്. കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കോടതി നിർദേശ പ്രകാരം ആവശ്യമെങ്കിൽ വൈദ്യപരിശോധനക്കോ ചികിത്സക്കോ കൊണ്ടുപോകുമെന്ന് പൊലീസ് വ്യക്തമാക്കി. കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

40 തിലേറെ ഫോണുകൾ, എല്ലാം തിരുവനന്തപുരത്ത് നിന്നും മോഷണം പോയത്, കണ്ടെത്തിയത് തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന്
പുലർച്ചെ യുവതിയുടെ കരച്ചിൽ, പ്രസവ വേദനയിൽ പുളഞ്ഞ് ആശുപത്രിയിലേക്ക്; യാത്രാമധ്യേ ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി, തുണയായി നയൻതാര