
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ രോഗി തല്ലി. ചികിത്സ തേടിയെത്തിയ ആളാണ് തല്ലിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഡോക്റ്ററുടെ കൈക്ക് അടിക്കുകയായിരുന്നു. മണക്കാട് സ്വദേശി വസീർ (25) എന്നയാളെ കസ്റ്റഡിയിൽ എടുത്തു.
ഡോക്ടർ ആക്രമിക്കപ്പെട്ട സംഭവത്തെ കെജിഎംഒഎ ശക്തമായി അപലപിച്ചു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് രോഗി ഡോക്ടറെ ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഡോക്ടർ ജനറൽ ആശുപത്രിയിൽ അഡ്മിറ്റാണ്. ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ച് അതിക്രമിച്ച് കടക്കുന്നവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.
ഡോക്ടറെ കയ്യേറ്റം ചെയ്യുകയും ആശുപത്രി പ്രവർത്തനം തടസപ്പെടുത്തുകയും ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. നിയമനടപടികൾ മുന്നോട്ട് കൊണ്ടുപോകുന്ന കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള അലംഭാവം ഉണ്ടായാൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്ന് കെജിഎംഒഎ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam