പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോ​ഗി ജീവനൊടുക്കിയ നിലയില്‍

Published : Dec 06, 2024, 11:25 AM ISTUpdated : Dec 06, 2024, 02:35 PM IST
പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോ​ഗി ജീവനൊടുക്കിയ നിലയില്‍

Synopsis

കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. 

കൊല്ലം: കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗി ആത്മഹത്യ ചെയ്തു. കൊട്ടിയം സ്വദേശി ലാലുവാണ് സർജിക്കൽ വാർഡിലെ ശുചിമുറിയിൽ തൂങ്ങി മരിച്ചത്. മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ  കുട്ടിരിപ്പുകാരനായി എത്തിയ ലാലു കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കാലൊടിഞ്ഞ് പരിക്കേറ്റ ലാലു മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം തുടർ ചികിത്സയ്ക്ക് വേണ്ടിയാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ ആശുപത്രിയിലെ ശുചിമുറിക്കുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. ലാലുവിന് കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും ആത്മഹത്യ പ്രവണത കൂടുതലായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ വല കാലിൽ കുരുങ്ങി കടലിൽ വീണു; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
'അങ്ങനങ്ങ് പോയാലോ'; എൻഎച്ചിൽ 3 കി.മി വൺവേ തെറ്റിച്ച് സൂപ്പർ ഫാസ്റ്റ്, കെഎസ്ആർടിസി ഡ്രൈവർക്കും കണ്ടക്‌ടർക്കുമെതിരെ നടപടി; സർവീസിൽ നിന്നും നീക്കി