തൃശ്ശൂർ മെഡിക്കൽ കോളേജിൽ രോഗി മരിച്ച നിലയിൽ

Published : Jul 02, 2019, 09:02 AM ISTUpdated : Jul 02, 2019, 12:10 PM IST
തൃശ്ശൂർ മെഡിക്കൽ കോളേജിൽ രോഗി മരിച്ച നിലയിൽ

Synopsis

ആശുപത്രിയുടെ താഴത്തെ നിലയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയെ മരിച്ച നിലയിൽ കണ്ടെത്തി. പൊന്നാനി സ്വദേശി ഐഷ ആണ് മരിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രാവിലെ ആറ് മണിക്കാണ് മെഡിക്കൽ കോളേജിനകത്തെ കോമ്പൗണ്ടിൽ  57 കാരിയായ ഐഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുണി അലക്കുന്ന കോമ്പൗണ്ടിൽ മണ്ണിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കരൾ രോഗത്തെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു ഐഷ. രാത്രി ഉറക്കം കുറവാണെന്നും നടക്കുന്ന പതിവുണ്ടെന്നും ബന്ധുക്കൾ അറിയിച്ചു. പുലർച്ചെ നാല് മണിക്കും ഐഷ മൂന്നാം നിലയിലെ വരാന്തയിൽ നടക്കുന്നത് കണ്ടവരുണ്ട്. പിന്നീട് എങ്ങനെയാണ് താഴത്തെ  കോമ്പൗണ്ടിൽ എത്തിയതെന്ന് വ്യക്തമല്ല. കെട്ടിടത്തിന് മുകളിൽ നിന്ന് വീണാതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

കേസിൽ ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ സംഭവത്തിൽ വ്യക്തത വരികയുള്ളൂ എന്ന് മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു. സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതർ പ്രതികരിച്ചില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മദ്യപാനത്തിനിടെ തർക്കം, സുഹൃത്ത് തലയ്ക്കടിച്ചു; ചികിത്സയിലായിരുന്ന കാപ്പാ കേസ് പ്രതി മരിച്ചു
'വേണമെങ്കിൽ ഒരുമേശക്ക് ചുറ്റുമിരിയ്ക്കാനും തയാർ'; ബിജെപിയെ അധികാരത്തിൽ നിന്നകറ്റാൻ എന്ത് വിട്ടുവീഴ്ച്ചക്കും തയാറെന്ന് ലീ​ഗ്