എല്ലാം സിസിടിവിയിൽ പതിഞ്ഞിരുന്നു! ആശുപത്രിയിൽ രോഗി ഡോക്ടറെ കണ്ട് മടങ്ങവെ ജീവനക്കാരിയുടെ ഫോൺ മോഷ്ടിച്ചു

Published : Jul 12, 2024, 09:48 PM IST
എല്ലാം സിസിടിവിയിൽ പതിഞ്ഞിരുന്നു! ആശുപത്രിയിൽ രോഗി ഡോക്ടറെ കണ്ട് മടങ്ങവെ ജീവനക്കാരിയുടെ ഫോൺ മോഷ്ടിച്ചു

Synopsis

സെക്യൂരിറ്റി ജീവനക്കാരി ദീപ്തി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രോഗി...

പാലക്കാട്: മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരി ദീപ്തിയുടെ മൊബൈൽ ഫോൺ രോഗി മോഷ്ടിച്ചു. ദീപ്തിയുടെ 20,000 രൂപയുടെ മൊബൈൽ ഫോണാണ് നഷ്ടപ്പെട്ടത്. ജോലിക്കിടെ ഫോൺ നഷ്ടമാകാതിരിക്കാൻ സൈഡിൽ  മാറ്റി വച്ചിരിക്കുകയായിരുന്നു. ഈ ഫോണാണ് രോഗി മോഷ്ടിച്ചത്. ഫോൺ നഷ്ടമായത് മനസിലാക്കിയ ദീപ്തി, സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രോഗി മോഷണം നടത്തിയത് കണ്ടത്. ഈ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ ദീപ്തി പൊലീസിൽ പരാതി നൽകി. ദീപ്തിയുടെ പരാതിയിൽ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

മകന്‍റെ കീർത്തിചക്രയടക്കം മരുമകൾ സ്മൃതി കൊണ്ടുപോയി, ഒന്നും തന്നില്ല; വീരമൃത്യു വരിച്ച അൻഷുമാന്‍റെ മാതാപിതാക്കൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കന്യാകുമാരിയിലെ ക്ഷേത്രത്തിൽ കവർച്ച നടത്തി കേരളത്തിലേക്ക് മുങ്ങി, മോഷ്ടാവിനെ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച പൊലീസ് കുടുക്കി
എല്ലാ പ്രശ്നത്തിനും പരിഹാരം പ്രാർത്ഥന, ആലപ്പുഴയിലെ വീട്ടമ്മ അഷറഫിനെ കണ്ണടച്ച് വിശ്വസിച്ചു, താലിമാലയടക്കം 5 പവനും 1.5 ലക്ഷവും തട്ടിയ 52കാരൻ പിടിയിൽ