
പാലക്കാട്: പട്ടാമ്പിയിൽ കള്ളനെ പേടിച്ച് ഭാര്യ ഷൂസിനുള്ളിൽ ഒളിപ്പിച്ച സ്വർണം അറിയാതെ ഭർത്താവ് ഹരിതകർമ്മ സേനയ്ക്ക് കൈമാറി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സ്വർണം കണ്ടെത്തി ഉടമയ്ക്ക് തിരിച്ചുനൽകി ഹരിതകർമ്മ സേനാംഗങ്ങൾ. പട്ടാമ്പി ഹാർമണി സ്ട്രീറ്റിൽ താമസിക്കുന്ന അധ്യാപക ദമ്പതികളായ ജോണിന്റെയും ബീനയുടെയും വീട്ടിലാണ് കൗതുകകരമായ സംഭവം. ഇരുവരും ജോലിക്ക് പോകുന്നതിനാൽ വീട്ടിലെ സ്വർണം സുരക്ഷിതമായി സൂക്ഷിക്കാനാണ് ബീന ഭർത്താവിന്റെ പഴയ ഷൂസിനുള്ളിൽ സ്വർണം ഒളിപ്പിച്ചത്. ഇക്കാര്യം അറിയാതിരുന്ന ജോൺ വീട്ടിലെത്തിയ ഹരിതകർമ്മ സേനയ്ക്ക് പഴയ ഷൂസ് കൈമാറി. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ബീന ഷൂസ് കാണാതായതോടെയാണ് സ്വർണം നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. ഇതോടെ സ്വർണം കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഹരിതകർമ്മ സേനാംഗങ്ങൾ സ്വർണം കണ്ടെത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam