അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസ്: മുഖ്യപ്രതി പിടിയിൽ, പിടിയിലായത് ഹൈദരാബാദിൽ നിന്ന്

Published : Nov 14, 2026, 11:22 PM IST
Vadakara MDMA Case

Synopsis

വടകര എംഡിഎംഎ കേസിൽ മുഖ്യപ്രതി പിടിയിൽ. വയനാട് സ്വദേശി ഷിന്‍റോ ആണ് പിടിയിലായത്. ഹൈദരാബാദിൽ നിന്ന് മറ്റൊരു കേസിലാണ് ഷിൻ്റോയെ പിടികൂടിയത്.

കോഴിക്കോട്: അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിൽ മുഖ്യപ്രതി പിടിയിൽ. വയനാട് സ്വദേശി ഷിന്‍റോ ആണ് ഹൈദരാബാദിൽ നിന്ന് മറ്റൊരു കേസിൽ പിടിയിലായത്. കഴിഞ്ഞ ദിവസം ഷിൻ്റോയുടെ സുഹൃത്തുക്കളായ വയനാട് സ്വദേശികളായ രണ്ടുപേരെ അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഷിൻ്റോയും പിടിയിലായത്.

നിരവധി കേസുകളിൽ പ്രതിയാണ് ഷിൻ്റോ. കണ്ണൂ‍രിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഷിൻ്റോയെ ഹൈദരാബാദിൽ നിന്ന് പിടികൂടിയിരിക്കുന്നത്. ഹൈദരാബാദ് പൊലീസും കേരള പൊലീസും സംയുക്തമായിട്ടാണ് ഇയാളെ കസ്റ്റ‍ഡിയിൽ എടുത്തത്.

ബിആ‍ർസി അധ്യാപിക‍മാരായ മൂന്നുപേർ പ്രതികളായ വടകരയിലെ എംഡിഎംഎ കേസ് വലിയ വാ‌ർത്തയായിരുന്നു. മൂവർക്കും ജാമ്യം ലഭിച്ചിരുന്നു. ഇവരെ കൂടാതെ, നിരവധി പേ‍ർ കേസിൽ ഉൾപ്പെട്ടിരുന്നു. അധ്യാപികമാർ സാമ്പത്തിക ഇടപാടിന് ഇടനിലക്കാരായി പ്രവ‍ർത്തിച്ചുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. കേസിലെ മുഖ്യ കണ്ണി ഷിൻ്റോയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിക്കായി വയനാട്ടിലും മറ്റ് ജില്ലകളിലും ഇതര സംസ്ഥാനങ്ങളിലും വിപുലമായ തെരച്ചിൽ നടത്തിയിരുന്നു. കേസന്വേഷണം മെല്ലെപ്പോകുന്നുവെന്ന വിമ‍ർശനം ഉയ‌ർ‌ന്നതിനിടെയാണ് ഷിൻ്റോ പിടിയിലായിരിക്കുന്നത്. ഇയാളെ കേരളത്തിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പ്പനയുടെ മറവില്‍ ലഹരിക്കച്ചവടം; 3.60 ലക്ഷം രൂപയുമായി സംഘത്തിലെ പ്രധാനി പിടിയില്‍
ജാമ്യത്തിലിറങ്ങി വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങിയ പോക്‌സോ കേസ് പ്രതി തമിഴ്നാട്ടില്‍ പിടിയില്‍