
ഇടുക്കി: ഏലക്ക സംഭവുമായി ബന്ധപ്പെട്ട് പട്ടം കോളനി ബാങ്കിനെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ബാങ്ക് ഭരണ സമിതി. ഗവണ്മെന്റും സിവിൽ സപ്ലെയ്സ് കോർപറേഷനും നിഷ്കർഷിച്ച മാനദണ്ഡങ്ങൾ പാലിച്ചാണ് ഏലക്കാ വിതരണം ചെയ്തതെന്നും ബാങ്ക് ഭരണസമിതി നെടുങ്കണ്ടത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഓണക്കിറ്റിലെ ഏലക്ക വിവാദമായ പശ്ചാത്തലത്തിലാണ് ഇടുക്കിയിൽ നിന്ന് ഏലയ്ക ഓണക്കിറ്റിലേക്ക് നൽകുന്ന പട്ടം കോളനി സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി വിശധീകരണവുമായെത്തിയത്.1973 മുതൽ പ്രാഥമിക കാർഷിക സർവീസ് സഹകരണ സംഘമായാണ് ബാങ്ക് പ്രവർത്തിച്ചുവരുന്നത്. ദീർഘകാലമായി കാർഷിക ഉത്പന്നങ്ങൾ ബാങ്ക് സംഭരിക്കുകയും വിപണനം നടത്തുകയും ചെയ്യുന്നുണ്ട്.
ഓണക്കിറ്റിലേക്കുള്ള ഏലക്ക സംഭരിക്കുന്നത് സംബന്ധിച്ച സപ്ലൈകോ ക്ഷണിച്ച് ഇ-ടെൻഡറിൽ ബാങ്ക് പങ്കെടുത്തിരുന്നു. ഇതിൽ എറ്റവും കുറഞ്ഞ തുകയായ കിലോഗ്രാമിന് 1389 നൽകിയ ബാങ്കിന് കരാർ ലഭിക്കുകയും ചെയ്തു. ജിഎസ്ടി ഉൾപ്പടെ 29.17 രൂപക്കാണ് 15 ലക്ഷം പായ്ക്കറ്റുകൾ വിതരണം ചെയ്യുന്നത്. ഇതിൽ നിന്ന് തുച്ചമായ ലാഭമാണ് ബാങ്കിന് ലഭിക്കുന്നതെന്നും കോടികൾ ലാഭമായി ലഭിക്കുന്നതായുള്ള പ്രചരണം വാസ്തവ വിരുദ്ധമാണെന്നും ഭരണസമിതി അംഗങ്ങൾ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam