ജോഷി അയച്ച 30000 രൂപ കൈമാറുന്നതിൽ വീഴ്ച, പേടിഎമ്മിന് വമ്പൻ പണിയായി! പിഴയും പലിശയും സഹിതം നൽകാൻ ഉത്തരവ്

Published : May 31, 2024, 05:57 AM IST
ജോഷി അയച്ച 30000 രൂപ കൈമാറുന്നതിൽ വീഴ്ച, പേടിഎമ്മിന് വമ്പൻ പണിയായി! പിഴയും പലിശയും സഹിതം നൽകാൻ ഉത്തരവ്

Synopsis

കേസിൽ വിശദമായ തെളിവെടുപ്പു നടത്തിയ കമ്മിഷൻ പരാതിക്കാരന്റെ അക്കൗണ്ടിൽനിന്നു പണം കൈപ്പറ്റിയ പേ ടി എം യഥാസമയം പണം കൈമാറുന്നതിൽ വീഴ്ച വരുത്തി എന്നു കണ്ടെത്തിയിരുന്നു

കോട്ടയം: ഡിജിറ്റൽ പണമിടപാടു നടത്തുന്ന പേ ടി എം വഴി അയച്ച പണം കൈമാറാതിരുന്നതിന് അക്കൗണ്ട് ഉടമയ്ക്ക് 10,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും പേ ടി എം നൽകണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാരകമ്മിഷൻ. ആർ ജോഷി എന്ന വ്യക്തി 2022 ഡിസംബർ 12 ന് തന്റെ ബിസിനിസ് പങ്കാളിയായ ലിനോൾഫ് ജോസഫിന് അയച്ച 30000 രൂപ പേ ടി എം കൈമാറിയില്ല എന്ന പരാതിയിലാണ് കമ്മിഷൻ നടപടി. ഇതുമൂലം ജോഷിക്ക് അധികമായി 30000 രൂപ ചെലവിടേണ്ടിവന്നു എന്നു പരാതിയിൽ പറയുന്നു.

കേസിൽ വിശദമായ തെളിവെടുപ്പു നടത്തിയ കമ്മിഷൻ പരാതിക്കാരന്റെ അക്കൗണ്ടിൽനിന്നു പണം കൈപ്പറ്റിയ പേ ടി എം യഥാസമയം പണം കൈമാറുന്നതിൽ വീഴ്ച വരുത്തി എന്നു കണ്ടെത്തിയിരുന്നു. സംഭവത്തിൽ ജോഷി നൽകിയ പരാതിയിൽ തുടർ നടപടികളൊന്നും സ്വീകരിക്കാതിരുന്നതു പേ ടി എമ്മിന്റെ ഭാഗത്തുനിന്നുണ്ടായ സേവന ന്യൂനതയാണെന്നും കമ്മിഷൻ വിലയിരുത്തി. തുടർന്ന് പരാതിക്കാരന് 30,000 രൂപ ഒമ്പതുശതമാനം പലിശസഹിതവും 10,000 രൂപ നഷ്ടപരിഹാരവും 3500 രൂപ കോടതിച്ചെലവും എതിർകക്ഷിയായ പേ ടി എം അധികൃതർ നൽകണമെന്ന് അഡ്വ വി എസ് മനുലാൽ പ്രസിഡന്റായും കെ എം ആന്റോ മെമ്പറായുമുള്ള കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിടുകയായിരുന്നു.

KL15 AO619 കെഎസ്ആർടിസി ബസ്, ഇടിച്ചിട്ട് നിർത്താതെ പോയത് 'ചെറ്റത്തരം' എന്ന് കമന്‍റ്; 'അതേ' എന്ന് മറുപടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന; കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത് 17 കഞ്ചാവ് ചെടികള്‍