മയിലിനെ വെടിവെച്ചിട്ട് പാകം ചെയ്‌തു കഴിച്ചു; സഹോദരൻമാർ അറസ്‌റ്റിൽ

Published : Jun 12, 2024, 01:10 PM IST
മയിലിനെ വെടിവെച്ചിട്ട് പാകം ചെയ്‌തു കഴിച്ചു; സഹോദരൻമാർ അറസ്‌റ്റിൽ

Synopsis

കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. വേട്ടയ്ക്ക് ഉപയോഗിച്ച തോക്കും കണ്ടെടുത്തു.

പാലക്കാട്: മണ്ണാർക്കാട് മയിലിനെ വെടിവച്ച് പാചകം ചെയ്‌തു കഴിച്ച ഇരട്ട സഹോദരൻമാർ അറസ്‌റ്റിൽ. പാലക്കയം കുണ്ടംപൊട്ടിയിൽ രമേശ്, രാജേഷ് എന്നിവരാണ് അറസ്‌റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. വേട്ടയ്ക്ക് ഉപയോഗിച്ച തോക്കും കണ്ടെടുത്തു.

പാലക്കാട് ജില്ലാ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ കെ സി സനൂപ്, പാലക്കയം ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ മനോജ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ വെള്ളിയാഴ്‌ച നടത്തിയ പരിശോധനയിൽ പാകം ചെയ്‌ത മയിലിറച്ചി കണ്ടെത്തിയിരുന്നു. ഒളിവിൽ പോയ സഹോദരന്മാർ ചൊവ്വാഴ്‌ച മണ്ണാർക്കാട് ഡിഎഫ്‌ഒ ഓഫീസിൽ കീഴടങ്ങുകയായിരുന്നു. 

മണ്ണാർക്കാട് റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ എൻ സുബൈറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം പ്രതികളുമായി പാലക്കയത്ത് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിസത്തേക്ക് റിമാൻഡ് ചെയ്തു.

'ഇനീം പാടും, പാട്ടെന്താ തെറ്റാ?' സൈബർ ആക്രമണത്തിന് പാട്ടിലൂടെ മറുപടിയുമായി മാളിയേക്കൽ കുടുംബം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം