രണ്ടിടത്ത് വാഹനാപകടം: മലപ്പുറത്ത് യുവതിക്കും പത്തനംതിട്ടയിൽ യുവാവിനും ദാരുണാന്ത്യം

Published : Jun 12, 2024, 10:43 AM ISTUpdated : Jun 12, 2024, 11:16 AM IST
രണ്ടിടത്ത് വാഹനാപകടം: മലപ്പുറത്ത് യുവതിക്കും പത്തനംതിട്ടയിൽ യുവാവിനും ദാരുണാന്ത്യം

Synopsis

പത്തനംതിട്ട റാന്നിയിൽ സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. നാറാണംമൂഴി സ്വദേശി അലൻ (22) ആണ് മരിച്ചത്.

മലപ്പുറം/ പത്തനംതിട്ട: സംസ്ഥാനത്ത് രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ട് മരണം. മലപ്പുറം കുറ്റിപ്പുറത്തും പത്തനംതിട്ട റാന്നിയിലുമാണ് വാഹനാപകടങ്ങള്‍ ഉണ്ടായത്. കുറ്റിപ്പുറത്ത് കെഎസ്ആർടിസി ബസ് സ്കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു. വളാഞ്ചേരി തൊടുവന്നൂർ സ്വദേശി സിറാജുന്നിസയാണ് (23) മരിച്ചത്. രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന സ്കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു.

അതേസമയം, പത്തനംതിട്ട റാന്നിയിൽ സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. നാറാണംമൂഴി സ്വദേശി അലൻ (22) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന യുവാവിന് പരുക്കേറ്റു. ബൈക്ക് ബസ്സിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Also Read: 'നയിക്കാൻ നായകൻ വരട്ടെ'; കെ മുരളീധരനെ അനുകൂലിച്ച് തിരുവനന്തപുരത്തും പോസ്റ്റർ

PREV
Read more Articles on
click me!

Recommended Stories

സ്‌ട്രോക്ക് വന്ന് തളര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ, കിഴിശ്ശേരി സ്വദേശിനിയുടെ മെഡിസെപ് ആനുകൂല്യം നിഷേധിച്ച് കമ്പനി; കടുത്ത നടപടി
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു; മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി