
ചാരുംമൂട്: അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. താമരക്കുളം ചത്തിയറ കിണറുവിള വടക്കതിൽ കൊച്ചു ചെറുക്കൻ (70) ആണ് മരിച്ചത്.
സെപ്‌തംബർ ഒൻപതിന് രാത്രി 8 മണിയോടെ കൊല്ലം -തേനി ദേശീയപാതയിൽ ഗുരുനാഥൻകുളങ്ങര ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam