നീരൊഴുക്ക് കൂടി; തൃശൂരിലെ പീച്ചി ഡാം തുറന്നു

By Web TeamFirst Published Jul 27, 2018, 5:18 PM IST
Highlights

നീരൊഴുക്കിന്റെ തോതനുസരിച്ച് മാത്രമേ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തുകയുള്ളു. മഴ കുറഞ്ഞ സാഹചര്യത്തില്‍ ഷട്ടറുകള്‍ ഇനി ഉയര്‍ത്തേണ്ടി വരില്ലെന്നാണ് നിഗമനം

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ  പീച്ചി ഡാം തുറന്നുവിട്ടു. കനത്ത മഴയില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ഡാം തുറന്നുവിട്ടത്.നാലു ഷട്ടറുകള്‍ ഒരിഞ്ച് വീതമാണ് ഉയര്‍ത്തിയത്.

നീരൊഴുക്കിന്റെ തോതനുസരിച്ച് മാത്രമേ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തുകയുള്ളു. മഴ കുറഞ്ഞ സാഹചര്യത്തില്‍ ഷട്ടറുകള്‍ ഇനി ഉയര്‍ത്തേണ്ടി വരില്ലെന്നാണ് നിഗമനം.ഷട്ടര്‍ തുറക്കുന്നതിനോടനുബന്ധിച്ച് മണലിപ്പുഴയോരത്തുള്ളവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

നിരവധിയാളുകളാണ് ഡാം തുറന്നുവിടുന്നത് കാണാൻ എത്തിയിരുന്നത്.പീച്ചിയില്‍ കഴിഞ്ഞ ദിവസത്തെ ജലവിതാനം 78.00 മീറ്റര്‍ ആണ്. 74.25 മീറ്ററാണ് പരമാവധി ജലവിതാനം. പരമാവധി സ്റ്റോറേജ് 94.946 ദശലക്ഷം ഘനമീറ്ററാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ശരാശരി അഞ്ച് ദശലക്ഷം ഘനമീറ്റര്‍ വീതം വെള്ളം ഒഴുകിയെത്തിയിരുന്നു.

click me!