തദ്ദേശ വോട്ടര്‍ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു; ഈ മാസം 23 വരെ പേര് ചേര്‍ക്കാം

Published : Sep 08, 2023, 07:54 PM IST
തദ്ദേശ വോട്ടര്‍ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു; ഈ മാസം 23 വരെ പേര് ചേര്‍ക്കാം

Synopsis

2023 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവർക്കാണ് ഇപ്പോള്‍ പേര് ചേര്‍ക്കാന്‍ അവസരം ഉള്ളത്.

തിരുവനന്തപുരം : സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകൾ, 87 മുൻസിപ്പാലിറ്റികൾ, ആറ് കോർപറേഷനുകൾ എന്നിവയുടെ കരട് വോട്ടർ പട്ടിക ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. കരട് വോട്ടര്‍ പട്ടികയിൽ ആകെ 2,76,70,536 വോട്ടർമാരാണ് ഉള്ളത്. ഇവരില്‍ 1,31,78,517 പുരുഷൻമാരും 1,44,91,779 സ്ത്രീകളും 240 ട്രാൻസ്ജെന്ററുകളും ഉള്‍പ്പെടുന്നു.

ഇപ്പോള്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് ചേർക്കുന്നതിന് സെപ്തംബർ 23 വരെ ഓൺലൈനിലൂടെ അപേക്ഷ നല്‍കാം. 2023 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവർക്കാണ് ഇപ്പോള്‍ പേര് ചേര്‍ക്കാന്‍ അവസരം ഉള്ളത്. വോട്ടര്‍  പട്ടികയിലെ വിവരങ്ങളിൽ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും ഓൺലൈനിലൂടെ അപേക്ഷ നല്‍കാന്‍ സാധിക്കും.

ഓൺലൈൻ അപേക്ഷകൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‍സൈറ്റായ  sec.kerala.gov.inല്‍  രജിസ്റ്റര്‍ ചെയ്ത് നൽകണം. വോട്ടര്‍ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കാൻ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് പ്രിന്റൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം. കോർപ്പറേഷനുകളിൽ അഡിഷണൽ സെക്രട്ടറിയും പഞ്ചായത്ത്,  നഗരസഭകളിൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ.

Read also: വീടിനുള്ളിൽ മരിച്ച നിലയിൽ സഹോദരിമാരെ കണ്ടെത്തിയ സംഭവം, അന്വേഷണത്തിൽ ട്വിസ്റ്റ്; കൊലപാതകം തെളിഞ്ഞെന്ന് പൊലീസ്

ടെലിവിഷന്‍ സീരിയല്‍ രംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കാൻ ഹിയറിംഗ് പതിനൊന്നിന്: വനിതാ കമ്മിഷൻ
തിരുവനന്തപുരം: മലയാളം ടെലിവിഷന്‍ സീരിയല്‍ രംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് കേരള വനിത കമ്മിഷന്‍ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ് സെപ്റ്റംബര്‍ 11ന് രാവിലെ 10 മുതല്‍ തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്യും. 

വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ വനിതകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനൊപ്പം പ്രശ്‌ന പരിഹാരത്തിനുള്ള നിയമ അവബോധം നല്‍കുകയും പബ്ലിക് ഹിയറിംഗില്‍ ഉരുത്തിരിയുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ശിപാര്‍ശകള്‍ നല്‍കുകയും ചെയ്യുകയാണ് ലക്ഷ്യം.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു