
കോട്ടയം: കാഞ്ഞിരപ്പളളിയിൽ കടന്നലിന്‍റെ കുത്തേറ്റ് 7 പേർക്ക് പരിക്ക്. കാടുവെട്ടുന്നതിനിടെയാണ് തോട്ടം തൊഴിലാലികളായ സ്ത്രീകൾക്ക് പരിക്കേറ്റത്
ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. കാഞ്ഞിരപ്പളളി പാറത്തോട് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളായ സ്ത്രീകൾക്ക് നേരെയാണ് കടന്നലിന്‍റെ ആക്രമണം. റബ്ബർ തോട്ടത്തിലെ കാടുവെട്ടുന്നതിനിടെ അബദ്ധത്തിൽ കടന്നൽ കൂട് തകരുകയായിരുന്നു.സംഭവ സമയത്ത് ഉണ്ടായിരുന്ന എല്ലാ തൊഴിലാലികൾക്കും കുത്തേറ്റു. ഉടൻ തന്നെ ഇവർ തോട്ടത്തിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
ഇവരെ നാട്ടുകാർ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ 4 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam