കൊച്ചിയിലെ പ്രശസ്ത റസ്റ്ററന്റിൽ കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ, 50ഓളം പേർ ചികിത്സ തേടി, ലൈസൻസ് റദ്ദാക്കി

Published : Jul 15, 2026, 03:21 PM IST
Manthi

Synopsis

കഴിഞ്ഞ ബുധനാഴ്ച മുതൽ ഭക്ഷണം കഴിച്ചവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. അൻപതോളം പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.

കൊച്ചി: കതൃക്കടവിലെ കുഴിമന്തി റസ്റ്ററൻ്റിൽ ഭക്ഷ്യ വിഷബാധ. അൽ റീം റസ്റ്ററൻ്റിലാണ് ഈ മാസം 10ന് ഭക്ഷ്യ വിഷബാധ ഉണ്ടായത്. പത്തോളം പേർ കടവന്ത്രയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി ലഭിച്ചത്. പരാതിക്ക് പിന്നാലെ, പരിശോധന നടത്തി ഹോട്ടൽ അടപ്പിച്ചു. ഇന്നു രാവിലെ ലൈസൻസ് സസ്പെൻ്റ് ചെയ്തു. ഭക്ഷണത്തിന്റെ സാമ്പിളുകൾ പരിശോധനക്കായി ലാബിലേക്ക് അയച്ചു. കഴിഞ്ഞ ബുധനാഴ്ച മുതൽ ഭക്ഷണം കഴിച്ചവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. അൻപതോളം പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊല്ലത്ത് യുവാക്കളുടെ പരാക്രമം; ബാർ അടിച്ചു തകർത്തു, മദ്യക്കുപ്പികൾ എറിഞ്ഞു പൊട്ടിച്ചു; പ്രതികൾക്കായി തെരച്ചിൽ
ഗള്‍ഫില്‍ 6 വർഷവും ഒന്നര വർഷവും അകത്ത് കിടന്നിട്ടും റാഷിദും ഷംനാദും പഠിച്ചില്ല, നാട്ടിലെത്തിയിട്ടും ലഹരി വിൽപ്പന; എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ