കൊല്ലത്ത് യുവാക്കളുടെ പരാക്രമം; ബാർ അടിച്ചു തകർത്തു, മദ്യക്കുപ്പികൾ എറിഞ്ഞു പൊട്ടിച്ചു; പ്രതികൾക്കായി തെരച്ചിൽ

Published : Jul 15, 2026, 02:31 PM IST
Kollam Bar Attack

Synopsis

കൊല്ലത്ത് ബാറിൽ യുവാക്കളുടെ പരാക്രമം. ഓച്ചറയിലെ റീജൻസി ബാറിലാണ് സംഭവം. യുവാക്കളുടെ സംഘം ബാർ അടിച്ചു തകർക്കുകയും മദ്യക്കുപ്പികൾ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. സംഭവത്തിൽ പ്രതികൾക്കായി തെരച്ചിൽ.

കൊല്ലം: ഓച്ചിറയിലെ ബാറിൽ യുവാക്കളുടെ പരാക്രമം. യുവാക്കളുടെ സംഘം ബാർ അടിച്ചു തകർത്തു. മദ്യക്കുപ്പികൾ എറിഞ്ഞു പൊട്ടിച്ചു. തലേദിവസം മദ്യം നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് പ്രകോപനത്തിന് കാരണം. മലപ്പുറം രജിസ്ട്രേഷനുള്ള കാറിൽ എത്തിയ സംഘമാണ് പരാക്രമം നടത്തിയത്. പ്രതികൾക്കായി ഓച്ചിറ പൊലീസ് തെരച്ചിൽ തുടരുകയാണ്.

ഓച്ചറയിലെ റീജൻസി ബാറിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. തലേദിവസം ബാർ അടയ്ക്കുന്ന സമയത്ത് എത്തിയ സംഘം മദ്യം ആവശ്യപ്പെട്ടിരുന്നു. മദ്യം നൽകാൻ കഴിയില്ലെന്ന് ബാർ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് തർക്കമുണ്ടായതോടെ പൊലീസ് എത്തി പ്രശ്നം പരിഹരിച്ചു യുവാക്കളെ മടക്കി. പിറ്റേദിവസം വൈകിട്ടോടെ വീണ്ടും ബാറിൽ എത്തിയ ഇതേ സംഘമാണ് അതിക്രമം നടത്തിയത്.

ജീവനക്കാരുമായി തർക്കമുണ്ടായതിന് പിന്നാലെ യുവാക്കളുടെ സംഘം ബാർ അടിച്ചു തകർക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മദ്യക്കുപ്പികൾ എറിഞ്ഞു പൊട്ടിക്കുന്നതും കസേര അടിച്ചു തകർക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ബാർ ജീവനക്കാരെ മർദിച്ചെന്നും പരാതിയുണ്ട്. ബാറുടമയുടെ പരാതിയിൽ ഓച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമി സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗള്‍ഫില്‍ 6 വർഷവും ഒന്നര വർഷവും അകത്ത് കിടന്നിട്ടും റാഷിദും ഷംനാദും പഠിച്ചില്ല, നാട്ടിലെത്തിയിട്ടും ലഹരി വിൽപ്പന; എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
170 രൂപയുടെ ചിപ്സ്, 500 രൂപ നോട്ട് നൽകിയാൽ ഗൂഗിൾ പേയിൽ 670 രൂപ തിരികെ അയക്കാമെന്ന് പറഞ്ഞു, തട്ടിപ്പ്, യുവാക്കളെ തിരഞ്ഞ് പൊലീസ്