
തിരുവനന്തപുരം: എം വിൻസന്‍റ് എംഎൽഎയുടെ ഡ്രൈവറേയും സുഹൃത്തിനേയും ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. നേമം എസ്റ്റേറ്റ് വാർഡിൽ സുഭാഷിനെ(48) യാണ് നേമം പൊലീസ് അറസ്റ്റ് ചെയ്തത്. പാപ്പനംകോട് എസ്റ്റേറ്റിന് സമീപം തട്ടുകടയിൽ ചായ കുടിക്കാനിറങ്ങിയ സമയം ബൈക്ക് മാറ്റാത്തതിന്‍റെ പേരിലായിരുന്നു അക്രമം.
സംഭവത്തിൽ ഡ്രൈവർ വിനോദിന്‍റെ ഷർട്ട് വലിച്ച് കീറുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ബൈക്ക് കേട് വരുത്തുകയും ചെയ്തിരുന്നു. നിരവധി കേസുകളിലെ പ്രതി സുഭാഷും അജിയും ചേർന്നായിരുന്നു അക്രമം നടത്തിയത്. ഇതിൽ സുഭാഷാണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.