പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

Published : Apr 23, 2025, 10:13 PM IST
പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

Synopsis

ജോലിക്കിടെ ഓഫീസില്‍ കുഴഞ്ഞ് വീണ ഇബ്രാഹിമിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കോഴിക്കോട്: കോഴിക്കോട് കാപ്പാട് പൂക്കാടുള്ള പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കാപ്പാട് കളത്തില്‍ പള്ളിക്ക് സമീപം അല്‍ റയ്യാനില്‍ താമസിക്കുന്ന സിയ്യാലിക്കണ്ടി ഇബ്രാഹിംകുട്ടി (58) ആണ് മരിച്ചത്.

ഇന്ന് രാവിലെ പെട്രോള്‍ പമ്പില്‍ ജോലിക്ക് പോയതായിരുന്നു. ജോലിക്കിടെ ഓഫീസില്‍ കുഴഞ്ഞ് വീണ ഇബ്രാഹിമിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ് - പരേതനായ സിയ്യാലിക്കണ്ടി ബീരാന്‍കുട്ടി മുസ്ലിയാര്‍. മാതാവ് - ആസിയ. ഭാര്യ - മണ്ണാന്‍കുനി മുംതാസ്. മക്കള്‍ - ശമൈല ഫാത്തിമ, ആയിഷ മിന്ന, ആസിയ മഹഖ്. മരുമക്കള്‍ - റിഷാല്‍ പുറക്കാട്ടിരി, മസൂദ് പുറക്കാട്.

Read also: കോഴിക്കോട് കൂടരഞ്ഞിയിൽ ഇറക്കത്തിൽ വെച്ച് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു; മിഠായി തെരുവിലെ വ്യാപാരി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സെൽഫിക്ക് ശ്രമിച്ചിട്ടില്ല, പിണറായി വിജയൻ നീരസം കാണിച്ചെന്ന വീഡിയോ വൈറലായതിന് പിന്നാലെ ആരോപണം തള്ളി ആതിര ഗ്രേസ്
നായയെ കണ്ട് ആനയിടഞ്ഞു, പണിമുടക്ക് തുണയായി; തൃത്താലയിൽ വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്