പിണറായി വിജയന് കേരള ജനത ഗുഡ് ബൈ പറയുന്ന ദിവസമെന്ന് ചെന്നിത്തല, 'ബിജെപി എല്ലായിടത്തും പണം കൊടുക്കുന്നു'

Published : Apr 09, 2026, 10:27 AM IST
Ramesh chennithala

Synopsis

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും ഭരണമാറ്റമുണ്ടാകുമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രവചിക്കുന്നു. 'ഗുഡ് ബൈ പിണറായി' എന്ന് ജനം പറയുമെന്നും, ശബരിമല, സ്വർണ്ണക്കൊള്ള വിഷയങ്ങളിൽപ്പെട്ടവർക്ക് ആരും വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും സിപിഎമ്മും തമ്മിൽ വോട്ട് കച്ചവടം നടത്തുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

തിരുവനന്തപുരം : കേരളത്തിൽ ഭരണ മാറ്റമുണ്ടാകുമെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്നും കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. ഗുഡ് ബൈ പിണറായി എന്ന് കേരളം പറയും. കേരളത്തിലെ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു. ജനങ്ങളാഗ്രഹിക്കുന്നത് കേരളത്തിൽ യുഡിഎഫ് ഭരണം വേണമെന്നാണ്. എല്ലാ സ്ഥലത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. യുഡിഎഫ് വരണമെന്നാണ് ജനങ്ങൾക്ക് ആഗ്രഹം. ശബരിമല സ്വർണം കൊള്ളയടിച്ചവർക്ക് ആരും വോട്ട് ചെയ്യില്ല. ബിജെപി എല്ലായിടത്തും പണം കൊടുക്കുന്നു. ബിജെപി അധാർമിക നടപടികൾ ചെയ്യുന്നു. ബിജെപി സിപിഎം ധാരണ ഉണ്ട്. ഹരിപ്പാട് ലോക്സഭ യിൽ സിപിഎം വോട്ട് ബിജെപി ക്ക്‌ പോയെന്നും ചെന്നിത്തല ആരോപിച്ചു.   

നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വിഡി സതീശൻ

നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന പ്രതീക്ഷ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാ ജനങ്ങളും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകണമെന്നും വോട്ട് ചെയ്യാതെ ആരും മാറി നിൽക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചുവരുമെന്നും അദ്ദേഹം ആവർത്തിച്ചു. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ പ്രതിപക്ഷ നേതാവും വോട്ട് രേഖപ്പെടുത്തി. കേസരി ബാലകൃഷ്ണ മെമ്മോറിയൽ ​ഗവൺമെന്റ് കോളേജിൽ 135ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആശുപത്രി പരിസരത്തും മോഷണം, പാർക്ക് ചെയ്ത ഓട്ടോറിക്ഷയുടെ ടയറും ബാറ്ററിയും കവർന്നു, പ്രതികൾ പിടിയിൽ
അയൽവാസി സ്ഥിരം ശല്യക്കാരനായതോടെ പരാതി നൽകി, പിന്നാലെ ഗൃഹനാഥനെ കുത്തിക്കൊല്ലാൻ ശ്രമം, ഒടുവിൽ മച്ചു അറസ്റ്റിൽ