ഓട്ടോയിൽ കയറിയപ്പോൾ അപ്രതീക്ഷിത നീക്കം, മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമം; രണ്ടു പേർ പിടിയിൽ

Published : Nov 03, 2025, 08:04 AM IST
  gold necklace snatch in auto

Synopsis

വീട്ടിൽ പോകാനായി നെടുമങ്ങാട്ട് നിൽക്കുകയായിരുന്ന സുലോചനയ്ക്കു സമീപം ഓട്ടോറിക്ഷയുമായെത്തിയ രണ്ടു പേർ മുണ്ടേലയിലേക്കു പോകുന്നെന്ന് അറിയിച്ചു. ഇതോടെ സുലോചന ഓട്ടോയിൽ കയറി. തുടർന്നാണ് മാല പൊട്ടിക്കാൻ ശ്രമിച്ചത്.

തിരുവനന്തപുരം: വീട്ടമ്മയുടെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. അരുവിക്കര സ്വദേശികളായ ഓട്ടോ ഡ്രൈവർ അൽ അസർ (35), നൗഷാദ് (31) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. മുണ്ടേല സ്വദേശിയായ സുലോചനയുടെ (68) മാലയാണ് ഇരുവരും ചേർന്ന് പൊട്ടിക്കാൻ ശ്രമിച്ചത്.

വീട്ടിൽ പോകാനായി നെടുമങ്ങാട്ട് നിൽക്കുകയായിരുന്ന സുലോചനയ്ക്കു സമീപം ഓട്ടോറിക്ഷയുമായെത്തിയ ഇവർ മുണ്ടേലയിലേക്കു പോകുന്നെന്ന് അറിയിച്ചു. ഇതോടെ സുലോചന ഓട്ടോയിൽ കയറി. കൊക്കോതമംഗലത്ത് ഓട്ടോ എത്തിയപ്പോൾ ഇവർ സുലോചനയുടെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് മാല പെ‍ാട്ടിക്കാൻ ശ്രമിച്ചു. സുലോചനയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നൗഷാദിനെ പിടികൂടി പൊലീസിലേൽപ്പിച്ചത്. ഓട്ടോ ഡ്രൈവർ അൽ അസർ ഓടിരക്ഷപ്പെട്ടു. ഇയാളെ പിന്നീട് അരുവിക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി