അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ്, കീർത്തനയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

Published : Aug 06, 2026, 09:24 AM IST
keerthana, kavya

Synopsis

അധ്യാപികമാരുമായി നേരിട്ട് ബന്ധമുള്ള ജിജിൽ കുര്യാക്കോസിന്റെ അക്കൗണ്ടിലൂടെ മറിഞ്ഞത് ഒരു കോടിയിലധികം രൂപയാണെന്നും അധ്യാപികമാരുടെ അക്കൗണ്ടിൽ 16 ലക്ഷം വരെ എത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ.

പേരാമ്പ്ര: പേരാമ്പ്ര കേസിൽ മുഖ്യപ്രതി കീർത്തനയ്ക്കായി അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. വടകര എൻഡിപിഎസ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. ലഹരി സംഘത്തിലെ കൂടുതൽ ആളുകളെ കണ്ടെത്താൻ കീർത്തനയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. മറ്റ് പ്രതികളായ നീഷ്മ, സഫ്വാൻ എന്നിവരുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

അധ്യാപികമാരുമായി നേരിട്ട് ബന്ധമുള്ള ജിജിൽ കുര്യാക്കോസിന്റെ അക്കൗണ്ടിലൂടെ മറിഞ്ഞത് ഒരു കോടിയിലധികം രൂപയാണെന്നും അധ്യാപികമാരുടെ അക്കൗണ്ടിൽ 16 ലക്ഷം വരെ എത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. കുട്ടികൾക്ക് ലഹരി എത്തിച്ചോയെന്ന് കണ്ടെത്താനായിട്ടില്ല. പ്രതികളുടെ വിദേശ യാത്രകൾ ഉൾപ്പെടെ പരിശോധിക്കും. അധ്യാപികയായ കീർത്തന നടത്തിയിരുന്ന ബൺ മസ്‌ക കട വഴി ലഹരി ഇടപാട് നടന്നോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തെരുവുനായയുടെ ആക്രമണം, 11കാരന് കൈവിരൽ നഷ്ടപ്പെട്ടു; സംഭവം തിരുവനന്തപുരം നഗരൂരിൽ
കരാട്ടെ പരിശീലകൻ കുഴഞ്ഞ് വീണ് മരിച്ചു, സിപിആർ നൽകി ആശുപത്രിയിലെത്തിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല