മലപ്പുറത്തെ മുസ്ലിം പള്ളിയിൽ ഓപൺ ജിം, ബാഡ്മിന്‍റൺ കോർട്ട്, ചിൽഡ്രൻസ് പാർക്ക്: ഈ പള്ളി വേറെ ലെവലാണ് !

Published : Sep 12, 2023, 01:24 PM ISTUpdated : Sep 12, 2023, 01:26 PM IST
മലപ്പുറത്തെ മുസ്ലിം പള്ളിയിൽ ഓപൺ ജിം, ബാഡ്മിന്‍റൺ കോർട്ട്, ചിൽഡ്രൻസ് പാർക്ക്: ഈ പള്ളി വേറെ ലെവലാണ് !

Synopsis

മാനസിക ഉല്ലാസത്തിനൊപ്പം സാമൂഹിക സൗഹാർദവും  ലക്ഷ്യമിട്ടാണ് പാർക്കും ജിമ്മുമെല്ലാം തയ്യാറാക്കിയതെന്ന കമ്മിറ്റി ഭാരഭാഹികള്‍ പറയുന്നു.

മലപ്പുറം: പള്ളികൾ ആരാധന കർമ്മങ്ങൾക്ക് മാത്രമുള്ളതാണോ..? എന്നാൽ ആ ചോദ്യത്തിന് പെരിന്തൽമണ്ണയിലെ മസ്ജിദുൽ ഹുദ കമ്മിറ്റി അംഗങ്ങള്‍ക്ക്  കൃത്യമായ ഉത്തരമുണ്ട്. ഉത്‌ബോധനങ്ങൾക്കും പ്രാർഥനകൾക്കും മാത്രമല്ല, ദിനചര്യയുടെ ഓരോ മേഖലക്കും പള്ളികൾക്ക് പ്രാധാന്യമുണ്ടെന്ന് പ്രവർത്തനത്തിലൂടെ തെളിയിച്ചിരിക്കുകയാണിവർ. പള്ളിമുറ്റത്ത് ഓപൺ ജിം, ബാഡ്മിന്‍റൺ കോർട്ട്, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയവ ഒരുക്കിയാണ് ഇവരുടെ മറുപടി.

മസ്ജിദുൽ ഹുദ കോമ്പൗണ്ടിൽ കുട്ടികൾക്ക് വേണ്ടിയുള്ള ചിൽഡ്രൻസ് പാർക്കും ഓപ്പൺ ജിമ്മും ബാഡ്മിന്‍റൺ കോർട്ടും ഇവിടെ ഒരുക്കിയിട്ടുണ്ട്. മുതിർന്നവരുടെ ആരോഗ്യപരിപാലനം ലക്ഷ്യമിട്ടാണ് ഓപ്പൺ ജിം ഒരുക്കിയിട്ടുള്ളത്. കൂടാതെ കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടിയാണ് ചിൽഡ്രൻസ് പാർക്ക് സജ്ജീകരിച്ചത്. ബാഡ്മിൻറൺ കോർട്ടും ഉല്ലാസത്തിനും ശാരീരിക ക്ഷമതക്കും ഉപയോഗിക്കാം. 

ഈ പാർക്കും ജിമ്മും ഏത് മത വിഭാഗത്തിലുള്ളവർക്കും ലിംഗഭേദമില്ലാതെ ആർക്കും ഉപയോഗിക്കാമെന്നും പള്ളി ഭാരവാഹികൾ പറയുന്നു. കുട്ടികൾക്കും സത്രീകൾക്കും പാർക്ക് ഉപയോഗിക്കാം. മാനസിക ഉല്ലാസത്തിനൊപ്പം സാമൂഹിക സൗഹാർദവും  ലക്ഷ്യമിട്ടാണ് പാർക്കും ജിമ്മുമെല്ലാം തയ്യാറാക്കിയതെന്ന കമ്മിറ്റി ഭാരഭാഹികള്‍ പറയുന്നു. ഇവ കൂടാതെ മഹല്ല് കേന്ദ്രീകരിച്ച് കൗൺസിലിംഗ്, പാലിയേറ്റീവ് പ്രവർത്തനം, ജോബ് കൺസൾട്ടിംഗ് തുടങ്ങിയ വ്യത്യസ്ത മാതൃകകൾ കമ്മിറ്റി ഭാരാവഹികൾ ചെയ്യുന്നുണ്ട്.

Read More : കാസര്‍ഗോഡ് ആരോഗ്യ രംഗത്ത് നേട്ടം; ജില്ലയില്‍ ആദ്യമായി പേസ്‌മേക്കര്‍ ഇംപ്ലാന്‍റ് നടത്തി, 75 കാരിക്ക് പുതുജീവൻ 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്