
പാലക്കാട്: പട്ടാമ്പിയിൽ മത്സ്യ മാർക്കറ്റിൽ നിന്ന് പഴകിയ മൽസ്യം പിടികൂടി. 100 കിലോ പഴകിയ മത്സ്യമാണ് നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാ വകുപ്പും സംയുക്തമായി പരിശോധന നടത്തി പിടികൂടിയത്. നഗരത്തിലെ ഏഴ് മത്സ്യ ഹോൾസെയിൽ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ 36 സാമ്പിളുകൾ മൊബൈൽ ടെസ്റ്റിംഗ് ലാബിൽ പരിശോധിച്ചു. ഇതോടൊപ്പം പട്ടാമ്പി നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam