
ഗുരുവായൂർ: ആറുവരി പാതയിലെ അതിവേഗ ട്രാക്കിലൂടെ എതിർദിശയിൽ വാഹനമോടിച്ച് വൻ അപകടഭീഷണി ഉയർത്തിയ ടിപ്പർ ലോറിക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി. വാഹനത്തിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികൾ ഗുരുവായൂർ ജോയിന്റ് ആർടിഒ ആരംഭിച്ചു. അതിവേഗത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന ആറുവരി പാതയിലെ ഫാസ്റ്റ് ട്രാക്കിലൂടെയാണ് ടിപ്പർ ലോറി നിയമങ്ങൾ ലംഘിച്ച് എതിർദിശയിൽ സഞ്ചരിച്ചത്. ഇത് മറ്റ് വാഹനയാത്രികരുടെ ജീവന് വലിയ ഭീഷണിയായിരുന്നു.
അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവറുടെ ലൈസൻസ് നേരത്തെ തന്നെ സസ്‌പെൻഡ് ചെയ്തിരുന്നു. ഡ്രൈവർക്ക് പുറമെ വാഹന ഉടമയ്‌ക്കെതിരെയും നടപടിയുടെ ഭാഗമായാണ് ടിപ്പറിന്റെ പെർമിറ്റ് റദ്ദാക്കാനുള്ള നീക്കം ഗുരുവായൂർ ജോയിന്റ് ആർടിഒ ഓഫീസ് സ്വീകരിച്ചു വരുന്നത്. ദേശീയപാതകളിലും ആറുവരി പാതകളിലും നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam