പേന വാങ്ങാനെന്ന വ്യാജേന കടയിലെത്തി; ഉടമയുടെ കണ്ണ് വെട്ടിച്ച് 30,000 രൂപ കവർന്നു

Published : Nov 25, 2026, 06:44 PM IST
shop theft

Synopsis

അഞ്ചൽ ചന്തമുക്കിലെ കല്യാണി സ്റ്റോഴ്സിൽ പേന വാങ്ങാനെന്ന വ്യാജേന എത്തിയ ആൾ 30,000 രൂപ കവർന്നു. കടയുടമ പേപ്പറെടുക്കാൻ തിരിഞ്ഞ സമയത്താണ് പണം മോഷ്ടിച്ച് സംഘം കടന്നുകളഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അഞ്ചൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊല്ലം: പേന വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ യുവാവ് ഉടമയുടെ കണ്ണ് വെട്ടിച്ച് 30,000 രൂപ കവർന്നു. അഞ്ചൽ ചന്തമുക്കിലുള്ള കല്യാണി സ്റ്റോഴ്സിലായിരുന്നു മോഷണം. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കടയിലെത്തിയ പ്രതി പേന വാങ്ങിയ ശേഷം തെളിയുന്നുണ്ടോ എന്നെഴുതി നോക്കണമെന്ന് പറഞ്ഞു. ഇതിനായി ഉടമ പേപ്പറെടുക്കാൻ തിരിഞ്ഞ സമയത്ത് മേശയിലിരുന്ന പണമെടുത്ത് പ്രതി കടന്നു കളയുകയായിരുന്നു.

അഞ്ഞൂറിന്‍റെ കെട്ടുകളായാണ് മേശയിൽ പണം സൂക്ഷിച്ചിരുന്നത്. രണ്ട് പേർക്ക് ഒപ്പമാണ് ഇയാൾ എത്തിയതെന്നും ഇവർക്കൊപ്പം ഓട്ടോറിക്ഷയിൽ രക്ഷപ്പെടുകയായിരുന്നുവെന്നും കടയുടമ പറഞ്ഞു. അതിഥി തൊഴിലാളികളാണെന്നാണ് പ്രാഥമിക നിഗമനം. കടയുടമയുടെ പരാതിയിൽ അഞ്ചൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ രക്ഷപ്പെട്ട ഓട്ടോറിക്ഷ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എഫ് ടൂണിന് പിന്നാലെ ഫൈസ, ഫെയ്സ് ക്രീം ഉപയോഗിച്ച് വൃക്കരോഗം ബാധിച്ചതായി ഗായകൻ ഷുഹൈബ് ജെറിൽ
വരുന്നു ഒറ്റപ്പെട്ട മഴയും ഇടിമിന്നലും, 9 ജില്ലകളിൽ യെല്ലോ അലർട്ട്