രാത്രി ഓട്ടോയുമായി ഇറങ്ങിയയാൾ തിരിച്ചെത്തിയില്ല, ഓട്ടോ ഡ്രൈവറെ കാണാതായതായി പരാതി

Published : Jul 01, 2024, 02:06 AM IST
രാത്രി  ഓട്ടോയുമായി ഇറങ്ങിയയാൾ തിരിച്ചെത്തിയില്ല, ഓട്ടോ ഡ്രൈവറെ കാണാതായതായി പരാതി

Synopsis

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് നാൽപത്തിരണ്ടുകാരൻ ഷാജീവിനെ കാണാതാകുന്നത്. 

എറണാകുളം: കോലഞ്ചേരിയിൽ ഓട്ടോ ഡ്രൈവറെ കാണാതായതായി പരാതി. ആറു ദിവസം മുൻപാണ് എഴിപ്രം സ്വദേശി ഷാജീവിനെ കാണാതായത്. ഷാജീവിന്റെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് നാൽപത്തിരണ്ടുകാരൻ ഷാജീവിനെ കാണാതാകുന്നത്. 

രാത്രി  ഓട്ടോയുമായി ഇറങ്ങിയ ഇയാൾ പിന്നെ തിരിച്ചെത്തിയില്ല. കടയിരുപ്പിനു സമീപമുളള റോഡിൽ ഓട്ടോ കണ്ടെത്തി, ഫോണും പേഴ്സും രേഖകളുമെല്ലാം ഓട്ടോയിലുണ്ട്, അന്നേ ദിവസം ഷാജീവും സൃഹൃത്തുക്കളുമായി വാക്കുതർക്കമുണ്ടായെന്നും ഇവർ മർദ്ദിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. സൃഹൃത്തിന് വായ്പയെടുക്കാൻ ഷാജീവിന്റെ വാഹനം പണയം വച്ചിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങി, ഇതാണ് തർക്കത്തിന് കാരണം.

നാട്ടുകാരും കുടുംബവും നടത്തിയ തെരച്ചിൽ ഫലം കണ്ടില്ല, ഭാര്യയുടെ പരാതിയിൽ കേസെടുത്ത പുത്തൻകുരിശ് പോലീസ് അന്വേഷണം തുടരുകയാണ്, സംഭവ ദിവസം രാത്രി ഇരുട്ടിലേക്ക് നടന്നു പോകുന്ന ഷാജീവിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഷാജീവിനെ മർദിച്ച സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

'പോക്സോ പ്രതിയെ സഹായിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടു' ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷകയ്ക്കെതിരെ വിജിലൻസിൽ പരാതി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്