സഹികെട്ട് നാട്ടുകാർ റോഡിലിറങ്ങിയതോടെ മണിക്കൂറുകൾക്കകം 'പരിഹാരം'! പെരുമാതുറക്കാരുടെ സമരം കുടിവെള്ളത്തിനായി

Published : Nov 15, 2023, 05:13 PM ISTUpdated : Nov 16, 2023, 02:04 AM IST
സഹികെട്ട് നാട്ടുകാർ റോഡിലിറങ്ങിയതോടെ മണിക്കൂറുകൾക്കകം 'പരിഹാരം'! പെരുമാതുറക്കാരുടെ സമരം കുടിവെള്ളത്തിനായി

Synopsis

പ്രശ്നം പരിഹരിക്കാമെന്ന് വാട്ടർ അതോററ്റി ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതോടെയാണ് നാലു മണിക്കൂർ നീണ്ട ഉപരോധം അവസാനിച്ചത്

തിരുവനന്തപുരം: കുടിവെള്ളം തടസ്സപ്പെട്ടതിനെ തുടർന്ന് പെരുമാതുറയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. കുടിവെളളം പ്രശ്നം രൂക്ഷമായ ചിറയിൻകീഴ് പഞ്ചായത്തിലെ കൊട്ടാരംതുരുത്ത്, ഒറ്റപ്പന വാർഡുകളിലെ നാട്ടുകാരാണ് റോഡ് മണിക്കൂറം ഉപരോധിച്ചത്. ആറ്റിങ്ങലിൽ നിന്നും പമ്പു ചെയ്യുന്ന വെള്ളം ഈ പഞ്ചായത്തിലേക്ക് പൈപ്പ് ലൈൻവഴി എത്താറില്ല. കുടിവെളളം നാളുകളായി തടസ്സപ്പെട്ടതിനെ തുടർന്നാണ് നോട്ടുകാർ റോഡിലിറങ്ങിയത്.

നെടുമ്പാശ്ശേരിയിലെത്തിയ ഓവൻ, സെപ്തംബറിൽ പിടിച്ചിട്ടു; വർക്ക്ഷോപ്പ് ജീവനക്കാരൻ പൊട്ടിച്ചപ്പോൾ നിറയെ സ്വർണം

നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ പ്രശ്ന പരിഹാരത്തിനായി വാട്ടർ അതോററ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഒടുവിൽ
താൽക്കാലിമായ രണ്ട് പൈപ്പുകള്‍ സ്ഥാപിച്ച് പ്രശ്നം പരിഹരിക്കാമെന്ന് വാട്ടർ അതോററ്റി ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതോടെയാണ് നാലു മണിക്കൂർ നീണ്ട ഉപരോധം അവസാനിച്ചത്. ഉപരോധത്തെ തുടർന്ന് റോഡു വഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വെള്ളായണിയിൽ പുതിയ പാലം നിർമിക്കുന്നതിനുള്ള ടെൻഡറിന് മന്ത്രിസഭായോഗം അനുമതി നൽകി എന്നതാണ്. 28.6 കോടി രൂപ ചെലവഴിച്ചാണ് പൂങ്കുളം - കാക്കാമൂല റോഡിനെ ബന്ധിപ്പിച്ചാണ് പുതിയ പാലം നിർമിക്കുക. ടെൻഡർ നിരക്കിനേക്കാൾ ഉയർന്ന നിരക്കിൽ ക്വോട്ട് ചെയ്ത സാഹചര്യത്തിൽ ആണ് പദ്ധതി അനുമതി മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നത്. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമ്മിക്കുന്നത്. പൊതുമരാമത്ത് ടൂറിസം  വകുപ്പു മന്ത്രി പി എ  മുഹമ്മദ് റിയാസ് വെള്ളായണി സന്ദർശിച്ചപ്പോൾ പാലം പണി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് പദ്ധതി മന്ത്രിസഭ യോഗത്തിൻ്റെ പരിഗണനയ്ക്ക് വിഷയം എത്തിയത്. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ. അനിൽ, ആന്റണി രാജു എന്നിവരും എം വിൻസന്റ് എം എൽ എയും പഞ്ചായത്ത് ഭരണാധികാരികളും പാലം നിർമ്മാണം സംബന്ധിച്ച് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.

വെള്ളായണിക്കാരുടെ ദുരിതം തീരുന്നു; പുതിയ പാലം നിർമിക്കാൻ ടെൻഡറിന് മന്ത്രിസഭയുടെ അനുമതിയായി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കത്തിവീശി പേടിപ്പിച്ച് കൈവിലങ്ങുമായി കടന്ന യുവാവിനെ അതിവേഗം പിടികൂടി വടക്കഞ്ചേരി പൊലീസ്; രക്ഷപ്പെടാൻ സഹായിച്ച അഞ്ച് പേരും പിടിയിൽ
റോഡിൽ കുഴി, ടോറസ് ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു; ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം