ആശങ്ക ഒഴിഞ്ഞു;പെരുമ്പളത്തു നിന്നും പൂത്തോട്ടയ്ക്ക് ജങ്കാര്‍ സര്‍വ്വീസ് തുടങ്ങും

Published : Dec 17, 2018, 04:40 PM ISTUpdated : Dec 17, 2018, 04:48 PM IST
ആശങ്ക ഒഴിഞ്ഞു;പെരുമ്പളത്തു നിന്നും പൂത്തോട്ടയ്ക്ക് ജങ്കാര്‍ സര്‍വ്വീസ് തുടങ്ങും

Synopsis

എറണാകുളം, കോട്ടയം ജില്ലകളിലേയ്ക്ക് വളരെ എളുപ്പം എത്താനാകുമെന്നതു തന്നെ കാരണം. നിര്‍മ്മാണ വസ്തുക്കളുമായ് തവണക്കടവ് ജങ്കാര്‍ കടന്നും, കുണ്ടന്നൂര്‍ വഴി ചുറ്റിക്കറങ്ങിയും പാണാവള്ളിയിലെത്തുന്ന വാഹനങ്ങള്‍  ജങ്കാര്‍ കടന്നാണ്  നിലവില്‍ ദ്വീപിലെത്തുന്നത്

ആലപ്പുഴ : ദീര്‍ഘകാലത്തെ ആശങ്കകള്‍ക്കൊടുവില്‍ ദ്വീപ് പഞ്ചായത്തായ പൂച്ചാക്കല്‍ പെരുംമ്പളത്തു നിന്നും പൂത്തോട്ടയ്ക്ക് ജങ്കാര്‍ സര്‍വ്വീസ് തുടങ്ങുന്നു. പൂത്തോട്ടയ്ക്ക് പടിഞ്ഞാറുവശം പാത്രക്കടവിലായിരിക്കും ജങ്കാര്‍ അടുക്കുക. വട്ടവയലില്‍ പാലം നിര്‍മ്മിച്ച് സഞ്ചാര ദൈര്‍ഘ്യം കുറക്കുക എന്ന ദിര്‍ഘകാല ശ്രമം പലവിധ കാരണങ്ങളാല്‍ വിഫലമായി. ഇടയ്ക്ക് ഉയര്‍ന്നു കേട്ട ജനകീയ ജങ്കാറെന്ന ആശയവും ഫലത്തിലെത്തിയില്ല. 

ലാഭനഷ്ട ആശങ്കയാല്‍കരാറുകാരും സര്‍വ്വീസില്‍ നിന്ന് ഉള്‍വലിഞ്ഞു. ഒടുവില്‍ ഭരണ സമിതിയുടെ നിരന്തര സമ്പര്‍ക്കം മൂലം കെ എസ്സ് ഐഎന്‍ സി സര്‍വ്വീസിനെത്തുകയായിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ മാര്‍ച്ച് 31 വരെ ഇവര്‍ സര്‍വ്വീസ് നടത്തും. പാണാവള്ളി  പെരുമ്പളം ഫെറിയില്‍ നടക്കുന്ന ജങ്കാര്‍ സര്‍വ്വീസിന്റെ മേല്‍നോട്ടം പഞ്ചായത്തിനാണ്. എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിര്‍മ്മിച്ച 'ഐശ്വര്യം' ജങ്കാറാണ് ഇവിടെ സര്‍വ്വീസ് നടത്തുന്നത്. എന്നാല്‍,  നാലു മാസത്തെ ട്രയല്‍ റണ്ണിനു ശേഷമേ പൂത്തോട്ട സര്‍വ്വീസിന് മറ്റു നടപടികള്‍ സ്വീകരിക്കുകയുള്ളു.

ദ്വീപിനെ സംബന്ധിച്ച് വളരെ പ്രയോജനകരമായ സര്‍വ്വീസു തന്നെയായിരിക്കും ഇത്. എറണാകുളം, കോട്ടയം ജില്ലകളിലേയ്ക്ക് വളരെ എളുപ്പം എത്താനാകുമെന്നതു തന്നെ കാരണം. നിര്‍മ്മാണ വസ്തുക്കളുമായ് തവണക്കടവ് ജങ്കാര്‍ കടന്നും, കുണ്ടന്നൂര്‍ വഴി ചുറ്റിക്കറങ്ങിയും പാണാവള്ളിയിലെത്തുന്ന വാഹനങ്ങള്‍  ജങ്കാര്‍ കടന്നാണ്  നിലവില്‍ ദ്വീപിലെത്തുന്നത് .ഇത് വളരെയധികം സമയവും ധനനഷ്ടവും വരുത്തുന്നു.ഇതിന് വളരെ ആശ്വാസകരമാണ് പുതിയ സര്‍വ്വീസ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതെങ്ങനെ സഹിക്കും! 24 ദിവസം പ്രായമായ 15,000 താറാവ് കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തു, പക്ഷിപ്പനിയിൽ നാട്, അടിയന്തര നഷ്ടപരിഹാരം നൽകണം
'കേരളത്തിന്റെ അഭിമാനം'; റോഡില്‍ ശസ്ത്രക്രിയ നടത്തിയ മൂന്ന് ഡോക്ടർമാരെയും ഫോണിൽ വിളിച്ച് അഭിനന്ദിച്ച് ഗവർണർ